Monday, December 18, 2017

നീയെന്ന അത്ഭുതം.my diary.khaleelshamras

ഈ ഒരു സമയത്തിൽ
നീ പിറന്നില്ലായിരുന്നുവെങ്കിൽ
മറ്റൊരിക്കൽ
പിറക്കപ്പെടാനുള്ള സാദ്ധ്യത
എന്നതൊന്നേ ഉണ്ടാവില്ലായിരുന്നു.
കോടാനുകോടി ബീജങ്ങളിൽ
നിന്നും ഒരു ബീജം
അതും മറ്റാരു  ബീജവുമായി
കൂടി ചേരാനുള്ള
സാധ്യത
ചിന്തിക്കാൻ കഴിയില്ല.
അസാധ്യമായതാണ് അത്.
അത്രയും
അസാധ്യമായ ഒരു മഹാത്ഭുതമാണ്
ഈ നിമിഷത്തിൽ ശ്വസിക്കുന്ന നീ
എന്ന സത്യം മറക്കാതിരിക്കുക.
നീയെന്ന ഒരു മഹാത്ഭുതത്തെയാണ്
പലപ്പോഴും
അതിന്റെ മൂല്യം ഉൾക്കൊള്ളാതെ
നഷ്ടപ്പെടുത്തുന്നത്.
ഈ മഹാത്ഭുതവും
അസ്തമിക്കുന്ന ഒരുദിവസം നിനക്കു മുന്നിലുണ്ട്.
അത് കടന്നു വരുന്നതിനു മുമ്പ്
അത്ഭുതകരമായ നിന്റെ ജീവിതം
സന്തോഷകരമായി ജീവിച്ചു തീർക്കുക.


കുട്ടികളോട് ക്രൂരത

https://youtu.be/7UKS8s31zfE