മനുഷ്യർക്കിടയിലെ സംവാദം.my diary.khaleelshamras

രണ്ട് മനുഷ്യർ
തമ്മിൽ കാണുമ്പോൾ
ചുണ്ടുകളും
കാതുകളും തമ്മിലുള്ള
ചർച്ചകളേക്കാളുപരി
അവർക്കുള്ളിൽ
മറ്റൊരു
സംവാദം നടക്കുന്നുണ്ട്.
പലപ്പോഴും പരസ്പരം
പൊരുത്തമില്ലാത്തതും
യാഥാർത്ഥ്യവുമായി
ഒരു ബന്ധവുമില്ലാത്തതാണ്
പലപ്പോഴും അത്.
പലപ്പോഴും
അത് മനുഷ്യർക്കുള്ളിൽ
അവരായി
അവരുടെ സാഹചര്യങ്ങളെ
ഉപയോഗിച്ച്
രൂപപ്പെടുത്തിയ
തെറ്റായ കാഴ്ചപ്പാടുകൾക്കനുസരിച്ചായിരിക്കും.
അത്തരം
സംവാദം ശ്രാദ്ധാവിന്റെ
കാതിൽ പതിക്കില്ലെങ്കിലും
അത് രൂപപ്പെട്ട മനസ്സിൽ
അത് സൃഷ്ടിക്കുന്ന
അപകടാവസ്ഥ
അതിമാരകമാണ്.


Popular Posts