പ്രിയമാതാവിന്റെ പൊന്നോമന പുത്രൻ.my diary.khaleelshamras

കാരുണ്യവാനായ
ദൈവം തമ്പുരാന്റെ
തിരുദൂതർ.
മനുഷ്യകുലത്തിന്റെ
മൊത്തം മാതാവ് എന്ന്
വിശേഷിപ്പിക്കാവുന്ന
ഒരു മാതാവിന്റെ ഓമന പുത്രൻ.
ദൈവം
തന്റെ കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും
സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ
തിരഞ്ഞെടുത്തവരെല്ലാം
എളിമ നിറഞ്ഞ മനസ്സിന്
ഉടമകളായിരുന്നു.
അതുകൊണ്ടായിരിക്കാം
അവരിൽ മഹാഭൂരിഭാഗവും
ദരിദ്രരും
ആടുമാടുകളെ
മേച്ച് നടക്കുന്നവരും ഒക്കെയായിരുന്നു.
ഓരോ നിമിഷത്തിലും
നൂറ്റാണ്ടുകളുടെ മൂല്യമുള്ള
മനുഷ്യായുസ്സിൽ
പിറവിക്കായി ഒരു ദിവസത്തിന് അപ്രസക്തമാണെങ്കിലും
തങ്ങൾക്ക് ലഭിക്കപ്പെട്ട
ഭൂമിയിലെ അൽപ്പായുസ്സിൽ
ദൈവ കാരുണ്യത്തേയും
ദൈവിക സമർപ്പണത്തെയും
പരിചയപ്പെടുത്തിയ
ഓരോ ദൈവദൂതൻമാരുടേയും
ജീവിതം പ്രസക്തമാണ്.
എളിമയും കരുണയും
ക്ഷമയുമൊക്കെയായിരുന്നു
അവരുടെ
വലിയ ശക്തി
ഒരു പാട് നിറഞ്ഞ ലോകത്തിലും
സമാധാനം മാത്രം നിറഞ്ഞ
ഒരു മനസ്സിനെ നിലനിർത്തലായിരുന്നു
അവരുടെ ആത്മീയത.
പ്രിയ മാതാവിന്റെ പ്രിയപുത്രനെ,
കാരുണ്യവാനായ ദൈവത്തിൻറെ തിരുദൂതരെ
നമുക്കു നമ്മുടെ ജീവിതത്തിന്റെ
ഭാഗമാക്കാം.


Popular Posts