സമാധാനത്തിന്റെ ധർമ്മം.my diary.khaleelshamras

ഒരു ബലാൽക്കാരമോ
സ്വീകരിക്കണമെന്ന്
നിർബന്ധമോ ഇല്ലാത്ത
ഒരു ധർമ്മം.
അതും അതിന്റെ
അവസാനത്തെ
എഡിഷനിൽ
ഇന്നും ലോകത്ത്
ഒരു മഹാഭൂരിപക്ഷം
ജനതയുടേയും
മനസ്സിലെ വിശ്വാസത്തിന്റെ
വസന്തമായി നിലനിൽക്കുന്നു വെങ്കിൽ
അതിന് പിന്നിൽ
ആ ധർമ്മത്തെ കുറിച്ച്
ഇന്ന് പറഞ്ഞു കേൾക്കുന്ന
നെഗറ്റീവ് കേട്ടു കേൾവികളല്ല.
മറിച്ച് പോസിറ്റീവായി
മാത്രം ജീവിക്കാൻ
അത് നൽകിയ
ആഹ്വാനങ്ങളും
നെഗറ്റീവായി
ജീവിച്ചാൽ ലഭിക്കാൻ
പോവുന്ന ശിക്ഷകളെ
കുറിച്ചുള്ള മുന്നറിയിപ്പുകളുമാണ്.
ഒരു നിരപരാതി വധിക്കപ്പെട്ടാൽ
മനുഷ്യകുലത്തെ മുഴുവൻ
കൊലചെയ്തതിനുള്ള ശിക്ഷ.
സ്നേഹത്തിനും
കരുണക്കും
അറിവിനും
അങ്ങിനെ എല്ലാ
പോസിറ്റീവിനും
മനുഷ്യൻ
ഊഹിക്കുന്നതിനും
അപ്പുറത്തുള്ള
അനശ്വര സ്വർഗീയ സമ്മാനങ്ങൾ.
ദാഹിച്ച പട്ടിക്ക്
ഒരിത്തിരി ദാഹജലം
കൊടുത്തതിന്
മറ്റൊരു നൻമയും ചെയ്യാഞ്ഞിട്ടു
പോലും സ്വർഗം.
പ്രശ്നങ്ങളല്ല പ്രശ്നം
പ്രശ്നങ്ങളിലും
സമാധാനം നഷ്ടപ്പെടുത്താത്ത
മനസ്സാണ് ആവശ്യം
എന്ന്
ജീവിതത്തിലൂടെ
കാണിച്ചു തന്ന
ഒരുപാട് പ്രവാചക ഗുരുക്കൻമാരുടെ
ധർമ്മം.
ഒരുപാട് എഡിഷനുകളായി
അവരിലൂടെ
നില നിന്നുപോന്ന ധർമ്മം.
വിവാദങ്ങൾ പ്രശ്നങ്ങളാണ്.
വിവാദങളിലും
തളരാത്ത നന്മ നിറഞ്ഞ
മനസ്സ് നഷ്ടപ്പെടുത്താതെ
നോക്കലാണ്
ധാർമികത.


Popular Posts