Tuesday, December 12, 2017

നല്ല മനസ്സ് കാത്തു സൂക്ഷിക്കാൻ.my diary.khaleelshamras

ഏറ്റവും സുന്ദരവും
നല്ലതുമായ അവസ്ഥയിൽ
സൃഷ്ടിക്കപ്പെട്ട
നല്ല മനസ്സിനെ
ഒരുപാട് മാലിന്യങ്ങൾ
നിക്ഷേപിച്ച്
വികൃതമാക്കിയ
മനുഷ്യ മനസ്സുകളുടെ
വൈരൂപ്യതയുടെ
പ്രതിഫലനമാണ്
ഈ ഭൂമിയിലെ
മനുഷ്യർക്കിടയിലെ
പല പ്രശ്നങ്ങളും.
ജൻമനാ ലഭിച്ച
ആ നല്ല മനസ്സിനെ
വികൃതമാക്കാനുള്ള
ശ്രമങ്ങളാണ്
പലപ്പോഴും
അധികാര വർഗ്ഗങ്ങളിൽ നിന്നും
ഉണ്ടാവുന്നത്.
കാരണം ആ മനസ്സ്
വികൃതമാവാതെ
ഒരു മനുഷ്യനെ
ഏതെങ്കിലും വ്യവസ്ഥയുടെ
അടിമയാക്കാൻ പറ്റില്ല.
സ്വന്തം നല്ല മനസ്സ് നഷ്ടപ്പെടാതെ
സൂക്ഷിക്കുക എന്നത്
ഓരോ മനുഷ്യന്റേയും
ബാധ്യതയാണ്.


സ്നേഹം.my diary.khaleelshamras

സ്നേഹം അതി ശക്തമായ ഊർജ്ജമാണ്. ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും കൊണ്ടുവരുന്ന ഊർജ്ജം. അത് പകർന്നു നൽകാനുള്ള അവസരങ്ങളുടെ പേരാണ് ...