വ്യത്യസ്ത വിശ്വാസം.my diary.khaleelshamras

ഓരോ വ്യക്തിയും
വ്യത്യസ്തരാണ്
എന്നതു പോലെയാണ്
ഓരോ മനുഷ്യന്റേയും
വിശ്വാസവും.
സ്വന്തം
വിശ്വാസത്തിനായി
മനുഷ്യൻ സമൂഹത്തിൽ
നിലനിൽക്കുന്ന
വ്യത്യസ്ത
സാമുഹിക സംവിധാനങ്ങളിൽ
നിന്നും
റഫറൻസ് എടുക്കുന്നു.
അത്
രാഷ്ട്രീയ സംവിധാനങ്ങളാവാം
അല്ലെങ്കിൽ
മത സംവിധാനങ്ങൾ ആവാം.
വ്യക്തിപരമായ വിശ്വാസങ്ങളെ
വ്യക്തിപരമായി മാത്രം
കാണുക
അതിനെ പൊതുവൽക്കരിച്ച്
മരിച്ചു തീരുന്ന
ജീവിതത്തിൽ
പരസ്പരം കരുണ ചെയ്യാനും
അറിവു നേടാനും
സമാധാനം മാത്രം
നിറഞ്ഞ മനസ്സ് സൃഷ്ടിക്കാനുമുള്ള
അവസരങ്ങൾ
നഷ്ടപ്പെടുത്താതിരിക്കുക.
അനാവശ്യ ചർച്ചകളും
വൈകാരികതകളും
ഒരു ഉപകാരവും
വ്യക്തിപരമായി
മനുഷ്യന് നൽകില്ല.
അതിനെ കച്ചവടസ്തുവാക്കി
പണവും പദവിയും
സമ്പാദിക്കാൻ കഴിയുന്ന
ചിലർക്കൊഴികെ.


Popular Posts