കാരുണ്യവാന്റെ പ്രവാചകൻ.my diary.khaleelshamras

മനുഷ്യ കുലത്തിലേക്ക് വന്ന
പ്രവാചകൻമാരിൽ
അവസാനത്തെ
ദൂതരായി വന്നു.
ഒരു മഹാഭൂരിപക്ഷത്തിന്റെ
ഹൃദയം കീഴടക്കി.
സമാധാനത്തിലേക്ക്
ജനതയെ വിളിച്ചു.
ഒരു മനുഷ്യന് പോലും
അന്യായമായി
വധിക്കപ്പെടാൻ പാടില്ല
എന്നും
അതു സംഭവിച്ചാൽ
മൊത്തം മനുഷ്യ കുലത്തേയും
കൊല ചെയ്തതിന് സമമാണ്
എന്ന ദൈവിക സന്ദേശം
പഠിപ്പിച്ചു.
അയൽവാസിയുടെ
വിശപ്പടക്കാതെ
തന്റെ വയർ നിറക്കരുതെന്ന്
മനുഷ്യരോട് പറഞു.
മാതാവിന്റെ കാലടിയൻ
കീഴിലാണ് സ്വർഗമെന്ന്
പഠിപ്പിച്ചു.
മയക്കുമരുന്നിൽ നിന്നും
മദ്യത്തിൽ നിന്നും
ഒരു ജനതയെ
മോചിപ്പിച്ചു.
അന്യായമായി.
സ്ത്രീകളെ കൊന്നൊടുക്കിയ
സമൂഹത്തിനോട്
സ്ത്രീ ഐശ്വര്യമാണെന്ന
സന്ദേശം പ്രചരിപ്പിച്ചു.
കൊച്ചു ജീവികളോടു പോലും
കരുണ ചെയ്യാൻ അഭ്യർത്ഥിച്ചു.
വയറുനിറച്ചു ഭക്ഷണം
കഴിക്കുന്നത് വിലക്കി.
അധ്വാനിക്കാൻ
പറഞ്ഞു.
പഠിക്കാനും പറഞ്ഞു.
മുമ്പു വന്ന ഒരു പ്രവാചകനേയും
അനാദരിച്ചില്ല.
മറിച്ച് ആദരിച്ചു.
അവരിലെല്ലാം വിശ്വസിക്കാൻ
അഭ്യർത്ഥിച്ചു.
പ്രതിസന്ധികൾ ഇല്ലാതിരിക്കലല്ല
മറിച്ച്
ഏതൊരു പ്രതിസന്ധിയിലും
ആന്തരിക സമാധാനവും
സന്തോഷവും
കാത്തുസൂക്ഷിക്കലാണ്
ജീവിതമെന്ന്
ജീവിച്ചു തെളിയിച്ചു.
പ്രപഞ്ചത്തെ പോലും
നിസ്സാര വസ്തുവാക്കുന്ന
ദൈവമെന്നതൊന്നിലുള്ള
സമർപ്പണത്തിലൂടെ
പ്രപഞ്ചത്തേക്കാൾ വലിയ
സ്ഥാനം
മനുഷ്യന് കൽപ്പിച്ചു.
അതിനായി
നിബന്ധവും അല്ലാത്തതുമായ
നമസ്കാര ധ്യാന പ്രാർത്ഥനാ
മുറകളിലൂടെ
കാരുണ്യവാനുമായുള്ള
മനുഷ്യബന്ധം
നിലനിർത്താനുള്ള
ആരാധനാ മുറകൾ പരിശീലിപ്പിച്ചു.
ദാനവും  വ്രതവും ക്ഷമയും
നിർബന്ധമാക്കി.
അങ്ങിനെ നീളുന്നു
കാരുണ്യവാനായ
ദൈവത്തിന്റെ
കരുണ നിറഞ്ഞ
പ്രവാചകന്റെ
സംസ്കാരം.



Popular Posts