Sunday, December 10, 2017

ഭീകര ചലച്ചിത്രം. My diary.khaleelshamras

ഭീകരമായ
മാനസിക അസ്വസ്ഥതകൾ കൊണ്ട്
നിറഞ്ഞതാണ് നിന്റെ മനസ്സെങ്കിൽ
ഈ പ്രപഞ്ചത്തിലെ
ഏറ്റവും ഭീകരമായ
ഒരു ചലച്ചിത്രമാണ്
നീ
നിനക്കുള്ളിൽ സംവിധാനം
ചെയ്തു കൊണ്ടിരിക്കുന്നത്.
കാണിയും അഭിനേതാവും
സംവിധായകനും
അങ്ങിനെ എല്ലാമെല്ലാമായി
നീ മാത്രമുള്ള
ഭീകര ചിത്രം.
ആ ചിത്രം
നിന്നിൽ സൃഷ്ടിക്കുന്ന
പാർശ്വഫലങ്ങൾ
അനുഭവിക്കുന്നതും
നീ തന്നെയാണ്.
ഏതോ ഒരു ചെറുപ്രേരണയിൽ
ഇത്രയും ഭീകരമായ
ഒരു ചലച്ചിത്രം
ഉള്ളിൽ സൃഷ്ടിക്കാൻ കഴിയുന്ന
അതേ നിനക്കു് തന്നെ
അതേ പ്രേരണയിൽ നിന്നും
മനോഹരമായ
ഒരു ചലച്ചിത്രം
സംവിനം ചെയ്യാനും കഴിയും.
ഈ ഒരു നിമിഷം
ബോധപൂർവം
തയ്യാറായാൽ മാത്രം മതി.


മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...