നീയും എന്നിലെ നീയും.my diary.khaleelshamras

നിന്നോട് ഞാൻ സംസാരിച്ചു.
നിന്നെ ഞാൻ കണ്ടു.
നിന്നെ ഞാൻ അനുഭവിച്ചു.
പക്ഷേ അതൊന്നും
നിന്നെ അല്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു.
കാരണം
എന്നിലെ നിന്നെയായിരുന്നു
ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതും.
അവയ്ക്കൊന്നും നീയെന്നെ
യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലായിരുന്നു.
ഞാൻ എന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച്
വരച്ച നിൻറെ ചിത്രം
നീയെന്ന യാഥാർത്ഥ്യവുമായി ഒരു പൊരുത്തവും ഇല്ലാത്തതായിരുന്നു.
അതുകൊണ്ടാണ്
ഏറ്റവും നല്ലവനായ നിന്നെ
ചീത്തയെന്ന് ഞാൻ വിളിച്ചത്.


Popular Posts