വൈകാരിക യുദ്ധം.my diary .khaleelshamras

മനുഷ്യനിലെ
വൈകാരികത
കത്തിയാളുമ്പോൾ
ചിന്തകൾ
പൂർണ്ണമായും ഓഫാകും.
ഇത്തരം
വേളകളിലാണ്
മനുഷ്യൻ
സ്വയം മറന്ന്
ഈ ഭൂമിയിലെ
ഏറ്റവും ക്രൂരനായ
നികൃഷ്ട ജീവിയായി
പരിവർത്തനം ചെയ്യുന്നത്.
ആ സമയങ്ങളിൽ
മനുഷ്യൻ അക്രമിയാവുന്നു.
പിന്നീട് മനുഷ്യന് മാത്രം
ലഭിച്ച ചിന്താശക്തി
വിനിയോഗിക്കുമ്പോൾ
അവന് മനസ്സിലാവുന്നു.
ചെയ്തത് തെറ്റായിപോയി
എന്ന്.
ഈ നികൃഷ്ട ജീവിയുടെ
അവസ്ഥയിൽ
മനുഷ്യൻ ചെയ്യുന്ന
പ്രവർത്തികളെ
രാഷ്ട്രീയമായും
മതപരമായും
തമ്മിലടിക്കാനും
ന്യായീകരിക്കാനും
ഉപയോഗപ്പെടുത്തുമ്പോൾ
ശരിക്കും
സെപ്റ്റിക്ക് ടാങ്കിലെ
മാലിന്യങ്ങൾ
ആർത്തിയോടെ
തിന്ന് പരസ്പരം
ചർദ്ദിക്കുന്നതിന്
സമമാണ്,
അതിലൂടെ
ശാന്തരായിരുന്ന
പലരിലേക്കും
ആ വൃത്തികെട്ട വൈകാരികത
പടർന്നു വ്യാപിക്കുന്നു..
അങ്ങിനെ
ഒരു പാട്
മനുഷ്യരുടെ
ശാന്തമായ ആത്മായ
ആത്മാവിനെ
അത് നശിപ്പിക്കുന്നു.
മനുഷ്യർക്കിടയിലെ
വൈകാരിക സംഘർഷങ്ങളെ
ആ വ്യക്തികളുടെ
തെറ്റുകളായി
മാത്രം കാണുക.
മറ്റൊന്നുമായോ
സ്വന്തവുമായോ
ബന്ധപ്പെടുത്താതിരിക്കുക.
ബന്ധപ്പെടുത്തിയാൽ
നിന്നിലെ ശാന്തമായ
മനസ്സിന്റെ മരണമാവും.


Popular Posts