Thursday, November 9, 2017

ആത്മസംതൃപ്തിയുടെ സമ്മാനം.my diary.khaleelshamras

ബാഹ്യ പ്രേരണകളല്ല
മറിച്ച് ശക്തമായ
ആന്തരിക പ്രേരണകളാണ്
നിന്നെ
വിജയത്തിലേക്ക് നയിക്കുന്നത്.
പുറത്തു നിന്ന് ലഭിക്കുന്ന
സമ്മാനത്തേക്കാൾ
നീ ആഗ്രഹിക്കുന്നത്
ആത്മ സംതൃപ്തിയുടെ
അന്തരിക സമ്മാനമാണ്.
നിന്റെ ജീവിതത്തിന്റെ
ഓരോ മേഖലയിലും
സംതൃപ്തി നിലനിർത്തുന്നത്
ഈ ഒരു സമ്മാനത്തെ
കുറിച്ചുള്ള പ്രതീക്ഷയാണ്.
മടിയില്ലാതെ
നീട്ടിവെയ്പ്പില്ലാതെ
ഓരോ പ്രവർത്തികളിലും
മുഴുകാൻ
പ്രേരിപ്പിക്കുന്നത്
ആത്മസംതൃപ്തിയുടെ
സമ്മാനമാണ്.


മനസ്സിൻറെ തെറ്റായ കണക്കുകൂട്ടൽ

മറ്റുള്ളവർ നിന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നത് ഒരിക്കലും സത്യമല്ല. നീ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിപോലും ചിലപ...