ഞാൻ ആരാണ്?my diary.khaleelshamras

ഞാൻ ആരാണ്
എന്ന ചോദ്യത്തിനുള്ള
ഉത്തരമാണ്
ഓരോ മനുഷ്യന്റെയും
പ്രതികരണം.
അവൻ ഉള്ളിൽ അവനായി രൂപപ്പെടുത്തിയ
വികാരവിചാരങ്ങളുടെ,
വിശ്വാസങ്ങളുടെ,
മനോഭാവങ്ങളുടെ,
കാഴ്ചപ്പാടുകളുടെ
ഉത്തരമാണ് ഓരോ മനുഷ്യന്റെയും പ്രതികരണം.
അത് ഞാൻ ആരാണ്
എന്ന് നിന്റെ
സ്വയം ചോദ്യത്തിനുള്ള ഉത്തരം അല്ല.
അങ്ങനെ ഒരു ഉത്തരം അറിയാതെ കുറിച്ചു പോകുമ്പോഴാണ്
മറ്റുള്ളവരുടെ പ്രതികരണങ്ങൾ
കാരണം
നിനക്ക് സ്വന്തം മനസ്സമാധാനം
നഷ്ടപ്പെടുന്നത്.


Popular Posts