കറപുരണ്ട അരിപ്പ.my diary.khaleelshamras

ഒരുപാട് തെറ്റായ വിശ്വാസങ്ങളുടെയും
നിലപാടുകളുടെയും
താൽപര്യങ്ങളുടേയും
മാലിന്യങ്ങൾ പുരണ്ട
ഒരരിപ്പയിലൂടെ
കടത്തിവിട്ടാണ്
നീ സാഹചര്യങ്ങളുടെ
ചിത്രം വരക്കുന്നത്.
നീ സ്വയം
വരച്ച ആ ചിത്രം
നോക്കിയാണ്
സാഹചര്യത്തെ
നീ വ്യാഖ്യാനിക്കുന്നത്.
അതേ ചിത്രത്തെയാണ്
പലപ്പോഴും
നിനേറെയും മറ്റുള്ളവരുടേയും
നല്ല മാനസികാവസ്ഥകൾ
നശിപ്പിക്കാൻ
ഉപയോഗപ്പെടുത്തുന്നത്.


Popular Posts