അടിമ.my diary.khaleelshamras

മനുഷ്യ ശരീരങ്ങളെ
അടിമകളാക്കിവെക്കുന്ന
കാലം കഴിഞ്ഞു.
ഇതും മനുഷ്യമനസ്സുകളെ
അടിമകളാക്കുന്ന കാലഘട്ടമാണ്.
പലരും
പലതിന്റെയും
പല വ്യക്തികളുടെയും
അടിമകളായി സ്വയം മാറിയിരിക്കുന്നു.
സ്വന്തം മനസ്സിനെ
മറ്റെന്തിനോ വേണ്ടി
സ്വയം സമർപ്പിച്ചവരായി
പലരും മാറിയിരിക്കുന്നു.
നിന്റെ സ്വന്തം മനസ്സിലേക്ക്
ശ്രദ്ധിക്കുക.
എന്തിനൊക്കെ അടിമപ്പെട്ടിരിക്കുന്നു എന്നുള്ളത് നിരീക്ഷിക്കുക.
എന്നിട്ട് അടിമത്വത്തിൽനിന്നും നിന്നെ സ്വയം മോചിപ്പിക്കുക.


Popular Posts