തെറ്റായ അറിവ് കൈമാറ്റം ചെയ്യുമ്പോൾ.my diary.khaleelshamras

പലതിനെയും കുറിച്ച്
തികച്ചും തെറ്റായ
എന്നാൽ ശരിയായി
വ്യാഖ്യാനിപ്പിക്കപെട്ട
ചിത്രങ്ങൾ
പലരും വരച്ചു വെക്കും
എന്നിട്ട്
അവയെ മറ്റുള്ളവർക്ക്
വിതരണം ചെയ്യും.
ഒരുപാട് പേർ
അതേറ്റെടുക്കും.
ഒരു തെറ്റിനെയാണ്
ശരിയായി വ്യാഖ്യാനിച്ചതെന്ന
സത്യം പോലും
അറിയാതെ
അവർ അതിന്റെ
അന്ധവിശ്വാസികളായി
പരിണമിക്കും.
സ്വന്തം മനസ്സമാധാനത്തെ
അപഹരിച്ച
നെഗറ്റീവ് വൈകാരികതയുടെ
അടിമകളായി
അവർ സ്വയം
പരിണമിക്കും.
ഓരോ വ്യക്തിയും
നിനക്ക് മുന്നിൽ
വെക്കുന്ന വസ്തുതകളെ
അന്ധമായി വിശ്വസിക്കാതെ
പഠനത്തിന് വിധേയമാക്കുക.


Popular Posts