നീ സമാധാനമാണ്.my diary.khaleelshamras

സമാധാനമാണ്
പിറവിയിലെ നിന്റെ മനസ്സ്.
ഭൂമിയിലെ അവസാന
നിമിഷത്തിലെ
നിന്റെ അവസ്ഥയും
സമാധാനമായിരിക്കണം.
പിറവിക്കും
മരണത്തിനുമിടയിലെ
ഓരോ നിമിഷത്തിലും
സമാധാനമായി
ജീവിക്കാൻ
നിനക്ക് കഴിയണം.
ആ സമാധാനം
നിനക്ക്
പങ്കുവെക്കാനും
കഴിയണം.
അപ്പോൾ
മരണശേഷം
നീ
സ്വർഗ്ഗമെന്ന
സമാധാനത്തിലേക്ക്
അനശ്വരനായി
പ്രവേശിക്കും.


Popular Posts