ചിഹ്നങ്ങളിൽ നിന്നും കഥകൾ.my diary.khaleelshamras

ചെറിയൊരു ചിഹ്നത്തിൽ
നിന്നും
വലിയൊരു കഥ
നിമിഷ നേരം കൊണ്ട്
സൃഷ്ടിക്കാൻ
മനുഷ്യനാവും.
നിന്നിൽ ഇപ്പോൾ
നടക്കുന്ന ആന്തരിക
ചർച്ചകളും
മറ്റുള്ളവർക്ക്
പങ്കുവെക്കുന്ന വാക്കുകളും
സാഹചര്യങ്ങൾ സൃഷ്ടിച്ച
ഏതൊക്കെയോ
ചിഹ്നങ്ങളിൽ നിന്നും
രൂപപ്പെട്ടതാണ്.
ഓരോ ചിഹ്നത്തിൽ
നിന്നും എത് തരം
കഥയെഴുതണമെന്ന്
ബോധപൂർവ്വം തീരുമാനിക്കുക.
അല്ലെങ്കിൽ
ചിഹ്നങ്ങളിൽ നിന്നും
ഓട്ടോമാറ്റിക്കായി
അപകടകരമായ
കഥകൾ എഴുതപ്പെടും.

Popular Posts