ജീവനുള്ള ജീവിതം പകരം നൽകി.my diary.khaleelsgamras

ഈ പ്രപഞ്ചത്തിലെ
ഏറ്റവും മൂല്യമുള്ളതും
അൽഭുതകരവുമായ
ഈ നിമിഷത്തിൽ
നിന്റെ ജീവനുള്ള
ജീവിതം പകരം
നൽകിയാണ്
ഒട്ടും മൂല്യം ഇല്ലാത്തതും
എന്നാൽ അപകടകരവുമായ
പലതും പകരമെടുക്കുന്നത്.
നിന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ
സ്വീകരിച്ചവയിൽ നിന്നും
ഏതുതരം ചിന്തയും
മാനസികാവസ്ഥയും
ഉള്ളിൽ സൃഷ്ടിക്കുന്നുവെന്നത്
നിരീക്ഷിക്കുക.
ആ ചിന്തകളും
അവസ്ഥകളുമാണ്
നിന്റെ ജീവനുള്ള ജീവിതം
പകരം നൽകി
നീ വാങ്ങുന്ന വിഭവങ്ങൾ
അവ ഏറ്റവും
മുല്യമുള്ള നിന്റെ
ജീവനുള്ള ജീവിതം
പകരം നൽകി
വാങ്ങാൻ പാകത്തിലുള്ളതാണോ
എന്ന് നിരീക്ഷിക്കുക.


Popular Posts