Thursday, November 9, 2017

ഏഴാം നൂറ്റാണ്ടിലെ യുവ പ്രവാചകൻ.khaleelshamras

ഏഴാം നൂറ്റാണ്ട്.
അന്ധവിശ്വാസങ്ങൾ കൊണ്ടും,
തെറ്റായ വിശ്വാസങ്ങൾകൊണ്ടും
അനാചാരങ്ങൾ കൊണ്ടും
ദുശ്ശീലങ്ങൾ കൊണ്ടും
കൊലപാതങ്ങൾ കൊണ്ടും
പൊറുതി മുട്ടിയ കാലം.
അതിനൊക്കെ
വിരാമിടാൻ
ദൈവദൂതനായ ഒരു
യുവ പ്രവാചകൻ നിയോഗിക്കപ്പെട്ടു.
മായം ചേർക്കപ്പെട്ട
ദൈവിശ്വാസങ്ങളാൽ
പൗരോഹിത്യം
അധികാരം കയ്യടക്കിവെച്ച
ആ കാലഘട്ടത്തിൽ
ആ യുവ പ്രവാചകനേയും
കൂട്ടാളികളേയും നോക്കി
അവർ പറഞ്ഞു.
പുത്തൻവാദികൾ
പുരോഗമനവാദികൾ
എന്ന്.
ഏഴാം നൂറ്റാണ്ടിലെ
എല്ലാ ആധുനിക
സംവിധാനങ്ങളും അവർ
ഉപയോഗപ്പെടുത്തി.
നീധിയെ കുറിച്ചും
സ്നേഹത്തെ കുറിച്ചും
ഉൽബോധനം നടത്തി.
ദുശ്ശീലങ്ങളിൽ നിന്നും
അന്യായമായ
കൊലപാതകങ്ങളിൽ നിന്നും
നാടിനെ വിമുക്തമാക്കി.
ഈ ഇരുപത്തൊന്നാം
നൂറ്റാണ്ടിലും
ആ യുവ പ്രവാചകൻ
ഉൽബോധിപ്പിച്ച
സന്ദേശങ്ങൾ
കൂടുതൽ
പ്രാധാന്യത്തോടെ
നിലനിൽക്കുന്നു .
കാരണം
നൻമയും കാരുണ്യവും
അറിവും
ക്ഷമയും
നീധിയും
അതിലൂടെ
സമാധാനവും
നിലനിൽക്കുക എന്നത്
എക്കാലത്തേയും
ആവശ്യമാണ്.



സാമൂഹിക ഗെയിം .my diary.khaleelshamras

ഒരു ടീമും എതിർ  ടീമിനുവേണ്ടി ബോധപൂർവം ഗോളടിച്ചു കൊടുക്കില്ല. അതുപോലെ ഒരു സാമൂഹിക കൂട്ടായ്മ മറ്റൊരു സാമൂഹിക കൂട്ടായ്മയെ കുറിച്ച് നല്ലത് ...