Monday, November 13, 2017

ബാല്യം അപ്ഡേറ്റ് ചെയ്യുക.happy childrens day.khaleelshamras

നീ അനുഭവിച്ചതെല്ലാം നിനക്കുള്ളതാണ്.
നിന്റെ ഓർമ്മകളിൽ
അവക്കിന്നും  ജീവനുണ്ട്.
എപ്പോൾ വേണമെങ്കിലും
നിനക്ക് വീണ്ടും ഉപയോഗപ്പെടുത്താൻ പാകത്തിൽ
അവ നിന്നിൽ സുരക്ഷിതമാണ്.
നല്ല കാലം എന്ന ഒരൊറ്റ വാക്ക്
എന്റെ മനസ്സിനോട്
കൽപ്പിക്കുമ്പോൾ
പെട്ടെന്ന് ഓടിയെത്തുന്നത് നിന്റെ ബാല്യകാലമായിരിക്കും.
മറ്റു കുട്ടികളോടൊത്ത് മണ്ണപ്പം ചുട്ടു കളിച്ചതും.
തെങ്ങോല കൊണ്ട് ഫാൻ ഉണ്ടാക്കി ഓടി കളിച്ചതും.
വപ്പിച്ചിയേ എന്നു വിളിച്ചു
ആ കൈകൾ പിടിച്ച്
സംശയങ്ങളിൽ നിന്നും
ചോദ്യങ്ങൾ സൃഷ്ടിച്ചു
പങ്കുവെച്ചതും,
ബാക്കിയുള്ള
കടലാസുകൾ തുന്നിച്ചേർത്തു
നോട്ടുബുക്ക് ഉണ്ടാക്കി
അതിൽ ആശയങ്ങൾ കുറിച്ച് വച്ചതും,
മോച്ചിങ്ങമേൽ ഈളു കുത്തി
സ്റ്റതസ്കോപ്പ് ഉണ്ടാക്കി
മറ്റു കുട്ടികളെ പരിശോധിച്ചതും
എല്ലാം
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ,
ഇന്നത്തെ നിന്റെ ജീവിത യാഥാർത്ഥ്യങ്ങളുമായി
താരതമ്യം ചെയ്യുമ്പോൾ.
നിന്റെ ബാല്യത്തിന്റെ
അപ്ഡേറ്റുകൾ ആണ്
നിന്റെ ഇപ്പോഴത്തെ ജീവിതം
എന്ന് മനസ്സിലാവും.
ഇനിയും അപ്ഡേറ്റഡ്
ആവാതെ
ഏതെങ്കിലും ബാല്യകാല സ്വപ്നങ്ങൾ
അവശേഷിക്കുന്നുണ്ടെങ്കിൽ
നീ ജീവിക്കുന്ന ഈയൊരു നിമിഷത്തിലേക്ക്
അവയെ കൊണ്ടുവരിക.
എന്റെ ബാല്യത്തെ വീണ്ടും
സജീവമാക്കുക.



https://youtu.be/_UjTVGr3718