നിന്റെ ജീവൻ.

നിന്റെ ജീവനാണ്
ഏറ്റവും വലിയ
കാഴ്ചയും
സംഗീതവും
അറിവും
അനുഭൂതിയും.
സാഹചര്യങ്ങൾ
ആ ജീവനെ
നിനക്കു മുന്നിൽ
അവയെ പ്രകടിപ്പിക്കാൻ
ഒരു പ്രേരണമാത്രമാണ്.
ഒരു പുസ്തകം വായിക്കുമ്പോൾ
അറിവായി
ജീവൻ നിനക്ക് മുന്നിൽ നിൽക്കുന്നു.
പ്രകൃതി നിരീക്ഷിക്കുമ്പോൾ
മനോഹര ചിത്രങ്ങളായി
ജീവൻ മാറുന്നു.
മറ്റുള്ളവരെ
കാണുമ്പോൾ
സ്നേഹമായി,
ദൈവത്തിന് മുന്നിൽ
ജീവിതം സമർപ്പിക്കുമ്പോൾ
സമാധാനമായി
നിന്റെ ജീവൻ മാറുന്നു.

Popular Posts