Posts

Showing posts from November, 2017

ഈ നിമിഷം ആഘോഷിക്കുക.my diary.khaleelshamras

Image
പുതിയൊരു വർഷത്തിലോ,
മാസത്തിലോ,
ആഴ്ചയിലോ
ദിവസത്തിലോ
അല്ല അത്ഭുതം.
മറിച്ച് പുതിയ നിമിഷത്തിലാണ്.
നിനക്ക് ജീവനുള്ള ഈയൊരു
നിമിഷത്തിൽ.
നല്ലത് ചെയ്തും ചിന്തിച്ചും
ഈയൊരു
നിമിഷത്തെ ആഘോഷിക്കുക

അറിവ് ആഘോഷവും സമ്പാദ്യവും.my diary.khaleelshamras

Image
അറിവ് ജീവിക്കുന്ന
നിമിഷങ്ങളിലെ
ആഘോഷമാണ്.
ജീവിതത്തിനപ്പുറമുള്ള
നിമിഷങ്ങളുടെ
സമ്പാദ്യവുമാണ്.
അതുകൊണ്ട്
പുതിയതും
പുതിക്കിയതുമായ
അറിവുകൾ നേടി
ജീവിതം ആഘോഷിക്കുക.
മരണത്തെ
സമ്പന്നതയുമാക്കുക.

കുറ്റപ്പെടുത്തൽ.my diary.khaleekshamras

Image
ലോകത്ത്
ഇണയും തുണയുമായി
സൃഷ്ടിക്കപ്പെട്ട
ദമ്പതികൾക്കു പോലും
പരസ്പരം പരാതികളും
കുറ്റപ്പെടുത്തലുകളുമുണ്ടെങ്കിൽ
പരസ്പരം അറിയാത്ത,
അറിയാൻ ശ്രമിക്കാത്ത
സമൂഹങ്ങൾ തമ്മിൽ
കുറ്റപ്പെടുത്തലുകളും
തെറ്റിദ്ധാരണകളും
ഇലാതിരിക്കുമോ?
കുറ്ററ്റടുത്തലുകളും
തെറ്റിദ്ധരിക്കലുമൊക്കെ
അറിയാനും
അറിഞ്ഞത് അനുഭവിക്കാനും
ശ്രമിക്കാത്ത
മനുഷ്യമനസ്സിന്റെ പ്രശ്നമാണ്.

നിന്നെ സ്വയം ചോദ്യം ചെയ്യുക?my diary.khaleelshamras

Image
സ്വയം ചോദ്യം ചെയ്യാൻ
തയ്യാറാവുക.
അപ്പോൾ
സ്വയം സൃഷ്ടിച്ച
ഒരുപാട് പ്രശ്നങ്ങൾക്ക്
മുന്നിൽ
നിന്ന് വിറക്കുന്ന
നിന്നെ കാണാൻ കാണാൻ കഴിയും.
സ്വന്തം ചിന്തകൾ
സൃഷ്ടിച്ച പ്രശ്നങ്ങളെ
മറ്റെന്തിലേക്കോ
ആരോപിച്ചു തോറ്റോടിയ
നിന്നെയും കാണാം.

Clean slate.my diary.khakeelshamras

Image
Open your day
with a clean slate
write good lessons
in the classroom of life.
Think fresh,
Act fresh
Only refer good lessons of the past.

ചിന്തകളെ വിലയിരുത്തുക?my diary.khaleelshamras

Image
നീയെന്ത് ചിന്തിക്കുന്നു ?
എന്തിന് ചിന്തിക്കുന്നു?
ആ ചിന്തകളുടെ
മൂല്യമെത്ര?
അവ നിനക്ക്
ഇപ്പോൾ നൽകുന്ന
ഫലമെന്ത്?
അവ നിനക്ക്
നൽകുന്ന ഭാവിയെന്ത്?
അത്തരം വിലയിരുത്തലുകൾക്ക്
സമയം കണ്ടെത്തുക.
നിന്റെ ചിന്തകൾ
സൃഷ്ടിക്കുന്ന
അപകടാവസ്ഥകൾ
തിരിച്ചറിയാനും
അവയെ ഫലപ്രദമായി
ഉപയോഗപ്പെടുത്താനും
അത് സഹായിക്കും.

ജീവനുള്ള ജീവിതം പകരം നൽകി.my diary.khaleelsgamras

Image
ഈ പ്രപഞ്ചത്തിലെ
ഏറ്റവും മൂല്യമുള്ളതും
അൽഭുതകരവുമായ
ഈ നിമിഷത്തിൽ
നിന്റെ ജീവനുള്ള
ജീവിതം പകരം
നൽകിയാണ്
ഒട്ടും മൂല്യം ഇല്ലാത്തതും
എന്നാൽ അപകടകരവുമായ
പലതും പകരമെടുക്കുന്നത്.
നിന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ
സ്വീകരിച്ചവയിൽ നിന്നും
ഏതുതരം ചിന്തയും
മാനസികാവസ്ഥയും
ഉള്ളിൽ സൃഷ്ടിക്കുന്നുവെന്നത്
നിരീക്ഷിക്കുക.
ആ ചിന്തകളും
അവസ്ഥകളുമാണ്
നിന്റെ ജീവനുള്ള ജീവിതം
പകരം നൽകി
നീ വാങ്ങുന്ന വിഭവങ്ങൾ
അവ ഏറ്റവും
മുല്യമുള്ള നിന്റെ
ജീവനുള്ള ജീവിതം
പകരം നൽകി
വാങ്ങാൻ പാകത്തിലുള്ളതാണോ
എന്ന് നിരീക്ഷിക്കുക.

പഠനമാണ് ജീവിതം.my diary.khaleelshamras

Image
ജീവിതം ഒരു പഠനമാണ്.
നിനക്ക് മുന്നിൽ
വരുന്ന ഓരോ വ്യക്തിയും
അനുഭവവും
ഏതെങ്കിലുമൊരറിവ്
നിനക്ക് സമ്മാനിക്കാൻ
വരുന്നവയാണ്.
നിന്റെ നല്ല
മാനസികാവസ്ഥകൾ
നഷ്ടപ്പെടുത്താതെ
പൂർണ്ണ സംതൃപ്തിയോടെ
അവയിൽ
നിന്നും അറിവുകൾ
ശേഖരിക്കുക.

മാദ്ധ്യമങ്ങളിലേക്കുള്ള ശ്രദ്ധ. My diary.khaleelshamras

Image
അറിയാനായി മാത്രം
വാർത്താമാധ്യമങ്ങളിലേക്ക്
ശ്രദ്ധ കേന്ദ്രീകരിക്കുക.
അല്ലാതെ നിന്റെ വിലപ്പെട്ട മാനസികാവസ്ഥകൾ
നഷ്ടപ്പെടുത്താൻ വേണ്ടി
ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക.
അത് സ്വയം ആത്മഹത്യ
ചെയ്യുന്നതിന്
സമമാവും.

തെറ്റും ശരിയും. My diary. Khaleelshamras

Image
ഓരോ വ്യക്തിയും
അവനവന്റെ പക്ഷം
ശരിയെന്ന് വിശ്വസിക്കുന്നവരാണ്.
പലപ്പോഴും നീ ശരിയെന്ന് വിശ്വസിച്ച
പലതിനേയുമാണ്
മറ്റു പലരും
തെറ്റെന്ന് വ്യാഖ്യാനിക്കുന്നത്.
നി തെറ്റെന്ന് വിശ്വസിച്ച
പലതിനെയുമാണ്
മറ്റ് പലരും
ശരിയെന്ന് വ്യാഖ്യാനിക്കുന്നത്.
ഇവിടെ ശരിയും തെറ്റും കണ്ടെത്തൽ
ഒരന്വേഷണമാണ്.
നിസ്പക്ഷമായ അന്വേഷണം.

ഭാവിയും ഭൂതവും സമമല്ല.my diary.khaleelshanras

Image
നിന്റെ ഭാവി കാലവും
ഭൂതകാലവും
പരസ്പരം താരതമ്യം ചെയ്യാതിരിക്കുക.
ഭൂതകാലത്തിൽ എന്തായില്ല എന്നത്
ഭാവിയിൽ എന്താവും എന്നതിനുള്ള
ഒരു  സൂചനയും നൽകുന്നില്ല.
പക്ഷെ വർത്തമാന കാലത്തിന്,
നിമിഷത്തിലെ
തീരുമാനങ്ങൾ
പ്രവർത്തന പദത്തിലേക്ക്
കൊണ്ടുവരുമ്പോൾ
അവൻ എന്റെ ഭാവിയുടെ
ഗതി നിർണ്ണയിക്കും.

സമാധാനം നിറഞ്ഞ മനസ്സ്.my diary.khaleelshamras

Image
സമാധാനം മാത്രം നിറഞ്ഞ മനസ്സ്
മനുഷ്യൻ തന്റെ പിറവിയിൽ ലഭിച്ച
സമ്മാനമാണ്.
പക്ഷേ
അശാന്തവും
ഭയവും ദുഃഖവും നിറഞ്ഞ
ഒരു മനസ്സാണ് എനിക്കുള്ളിൽ കാണുന്നതെങ്കിൽ
അവ നീ സ്വയം ശേഖരിച്ചുവച്ച
മാലിന്യക്കൂമ്പാരങ്ങളാണ്.
ജന്മസിദ്ധമായ സമാധാനത്തെ
അവയാൽ
മൂടിവെക്കപ്പെട്ടിരിക്കുകയാണ്.

കേവലം ചിന്തകൾ.my diary.khaleelshamras

Image
നിൻറെ ചിന്തകൾ
കേവലം ചിന്തകൾ മാത്രമാണ്.
അവയെ നിന്നിൽ
നെഗറ്റീവ് വികാരങ്ങൾ
ഉൽപ്പാദിപ്പിക്കാൻ
കാരണം ആക്കാതിരിക്കുക.
സൗമ്യയെ നിന്നിലൂടെ
സഞ്ചരിക്കാൻ അനുവദിച്ചു
എന്നുകരുതി.
അവയെ പിടിച്ച്
നിർത്തണമെന്നില്ല.

പ്രശ്നങ്ങൾ എവിടെ.?mybdiary.khaleelshamras

Image
ചുറ്റും സമൂഹത്തിൽ
പ്രശ്നങ്ങളാണെന്ന്
പറയുന്ന മനുഷ്യാ..
ഒരു നിമിഷം
നിന്നിലേക്കും
നിന്റെ ഏറ്റവും
അടുത്ത ബന്ധത്തിലേക്കും
നോക്ക്.
എന്നിട്ട്
ഓരോ ബന്ധത്തിലേയും
പ്രശ്നങ്ങളെ ഒന്ന്
അളന്ന് നോക്കൂ.
അപ്പോൾ
അറിയും
നീ അനുഭവിക്കുന്ന
ഭൂരിഭാഗം പ്രശ്നങ്ങളും
നിനക്കുള്ളിലും
നിനക്കേറ്റവും
അടുത്ത
ബന്ധത്തിലുമാണെന്ന സത്യം.
എന്നിട്ട്
അത് മറക്കാൻ
പരസ്പരം
അറിയാത്ത സമൂഹത്തിന്റെ മേൽ
ആരോപിക്കുകയാണെന്ന്.

ദാമ്പത്യ പ്രണയം.my diary.khaleelshamras

Image
വിവാഹത്തെ
പ്രണയത്തിന്റെ
മരണമാക്കി മാറ്റാതിരിക്കുക.
മറിച്ച്
പ്രണയത്തിന്റെ
ജനനമാക്കുക.
ദാമ്പത്യ ജീവിതത്തിലെ
തർക്കങ്ങളെ
സാഹസികതയാക്കി
പരിവർത്തനം ചെയ്യുക.
തീർച്ചയായും
ദാമ്പത്യത്തിൽ
പ്രണയം
നിലനിൽക്കും.

ബോധപൂർവ്വം ചിന്തിക്കുക.my diary.khaleelshamras

Image
ബോധപൂർവ്വം
ചിന്തിക്കാൻ
ശീലിക്കുക.
ചിന്തിക്കാൻ വിഷയങ്ങൾ
കണ്ടെത്തുക.
അറിവുകൾ തേടുക.
സ്വയം ചർച്ചകൾ നടത്തുക.
തീർച്ചയായും
സംതൃപ്തി നിറഞ്ഞ ഒരു ജീവിതം അനുഭവിക്കാം.

പാവം മനുഷ്യൻ.my diary.khaleelshamras

Image
ഒരു പച്ചപ്പാവം  മനുഷ്യനാണ്
നിനക്കു മുന്നിൽ നിൽക്കുന്ന
ഓരോ വ്യക്തിയും.
സ്വന്തം മരണത്തിനു മുമ്പിൽ
നിസ്സഹായത്തോടെ
നോക്കുകുത്തിയായി നിൽക്കുന്ന
പാവം മനുഷ്യൻ.
വെറുതെ തർക്കിച്ചും
ഒരു വാക്കു പറഞ്ഞും
ആ പാവം മനുഷ്യനെ  നോവിപ്പികാത്തിരിക്കുക.
സ്നേഹവും കാരുണ്യവും
പങ്കുവെച്ച് ആ പാവം
മനുഷ്യനെ സഹായിക്കുക.

നിന്നെ പ്രകടിപ്പിക്കാൻ.my diary.khaleelshamras

Image
ഓരോ ജീവിത
സാഹചര്യവും
നിനക്കുള്ളിലെ
നല്ല നിന്നെ
പുറത്ത് പ്രകടിപ്പിക്കാനുള്ള
അവസരമാണ്.
അല്ലാതെ
നിന്നിലെ മാലിന്യങ്ങൾ
നിക്ഷേപിക്കാനുള്ള
സമയമല്ല.
നിന്നെ
വിമർശിച്ചവരെ പോലും
നിന്നിൽ നിന്നുള്ള
സ്നേഹത്തിനായി
കൈനീട്ടിയവരായി മാത്രം
കാണുക.

അസ്വസ്ഥതയെ സ്വസ്ഥതയാക്കി മാറ്റാൻ.my diary.khaleelshamras

Image
നിന്നെ
അസ്വസ്ഥമാക്കിയ
അനുഭവിത്തിന്റെ
നേറെ വിപരീതമായതൊന്ന്
ചിന്തിക്കുക.
അതേ നിമിഷത്തിൽ
അസ്വസ്ഥത
സ്വസ്ഥതയായി
പരിവർത്തനം
ചെയ്തിരിക്കും.

സമാധാനമുള്ള ലോകം.my diary.khaleelshamras

Image
നിന്റെ സമാധാനവും
സന്തോഷവും
നിറഞ്ഞ മനസ്സ്
കൈവിടാതെ
അതിനെ
മലിനമാക്കാതെ
സൂക്ഷിക്കുക.
നിന്റെ ഓരോ
ജീവിത മേഖലയിലും
അത് പ്രതിഫലിക്കും.

പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗം.my diary.khaleelshamras

Image
പ്രശ്നങ്ങളില്ല
എന്ന് പറയരുത്.
നിനക്ക് ജീവനുള്ളയിടത്തോളം
പ്രശ്നങ്ങളുമുണ്ടാവും.
പ്രശ്നങ്ങളെ
ഇല്ലാതാക്കലല്ല
നിന്റെ ബാധ്യത.
മറിച്ച്
നിന്റെ ആന്തരിക
സമാധാനത്തിന്
ഒരു പോറലും
ഏൽക്കാതെ
സംരക്ഷിക്കലാണ്.
കാരണം
നിന്റെ സമാധാനമുള്ള മനസ്സ്
നിന്റെ ഈ
ഭൂമിയിലേയും
ഭുമിക്കപ്പുറത്തെ
അനശ്വരതയുടേയും
ജീവനാണ്.

തെറ്റായ അറിവ് കൈമാറ്റം ചെയ്യുമ്പോൾ.my diary.khaleelshamras

Image
പലതിനെയും കുറിച്ച്
തികച്ചും തെറ്റായ
എന്നാൽ ശരിയായി
വ്യാഖ്യാനിപ്പിക്കപെട്ട
ചിത്രങ്ങൾ
പലരും വരച്ചു വെക്കും
എന്നിട്ട്
അവയെ മറ്റുള്ളവർക്ക്
വിതരണം ചെയ്യും.
ഒരുപാട് പേർ
അതേറ്റെടുക്കും.
ഒരു തെറ്റിനെയാണ്
ശരിയായി വ്യാഖ്യാനിച്ചതെന്ന
സത്യം പോലും
അറിയാതെ
അവർ അതിന്റെ
അന്ധവിശ്വാസികളായി
പരിണമിക്കും.
സ്വന്തം മനസ്സമാധാനത്തെ
അപഹരിച്ച
നെഗറ്റീവ് വൈകാരികതയുടെ
അടിമകളായി
അവർ സ്വയം
പരിണമിക്കും.
ഓരോ വ്യക്തിയും
നിനക്ക് മുന്നിൽ
വെക്കുന്ന വസ്തുതകളെ
അന്ധമായി വിശ്വസിക്കാതെ
പഠനത്തിന് വിധേയമാക്കുക.

പണത്തിന്റെ മൂല്യം.my diary.khaleelshamras

Image
പണം
ചിലവഴിക്കുന്നവന്
അത് അധ്വാനത്തിന്റെ
ഫലമാണ്.
പക്ഷെ അതേറ്റ്
വാങ്ങി
ഉപയോഗപ്പെടുത്തുന്നവർക്ക്
അത്
വെറുതെ ലടിച്ച
സമ്മാനമാണ്.
രണ്ട് പേർക്കും
അതിന്റെ മൂല്യം വ്യത്യസ്ഥമാണ്.
രണ്ട് പേരും
അതിൽ നിന്നും
ആഗ്രഹിക്കുന്ന
ഫലവും വ്യത്യസ്ഥമാണ്.

അറിവിന്റെ ആഘോഷം.my diary.khaleelshamras

Image
അറിവ് സന്തോഷമാണ്
അറിവ് നേടൽ
ആഘോഷവുമാണ്.
ഓരോ പുതിയ
അറിവിലേക്കുള്ള ചുവടുവെയ്പ്പും
ഒരു ആഘോഷ
ദിവസത്തിലെ
ചലനവും ചിന്തയുമാണ്.
മനസ്സിൽ
ഒരു ആഘോഷ
ദിനത്തിന്റെ
സന്തോഷം നിറച്ച്,
പുതിയ
അറിവു നേടാനും
നേടിയത്
പകർത്താനും
പങ്കുവെക്കാനുമുള്ള
അടങ്ങാത്ത ആഗ്രഹത്തോടെ
ഓരോരോ
അറിവിനേറെയും
മേഖലകളിലേക്ക്
പ്രവേശിക്കുക.

നീ സമാധാനമാണ്.my diary.khaleelshamras

Image
സമാധാനമാണ്
പിറവിയിലെ നിന്റെ മനസ്സ്.
ഭൂമിയിലെ അവസാന
നിമിഷത്തിലെ
നിന്റെ അവസ്ഥയും
സമാധാനമായിരിക്കണം.
പിറവിക്കും
മരണത്തിനുമിടയിലെ
ഓരോ നിമിഷത്തിലും
സമാധാനമായി
ജീവിക്കാൻ
നിനക്ക് കഴിയണം.
ആ സമാധാനം
നിനക്ക്
പങ്കുവെക്കാനും
കഴിയണം.
അപ്പോൾ
മരണശേഷം
നീ
സ്വർഗ്ഗമെന്ന
സമാധാനത്തിലേക്ക്
അനശ്വരനായി
പ്രവേശിക്കും.

മനസ്സിനെ അനുകൂലമാക്കുക.my diary.khaleelshamras

Image
നിന്റെ സാഹചര്യങ്ങളെ
നിനക്കനുകൂലമാക്കാൻ
ശ്രമിക്കാതെ
സാഹചര്യങ്ങളോട്
പ്രതികരിക്കേണ്ട
നിന്റെ മനസ്സിനെ
നിനക്കനുകൂലമാക്കുക.
ഭയത്തിന്റേയും
ദുഃഖത്തിന്റേയും
അസൂയയുടേയും
മകൾ മാറ്റി
ആത്മവിശ്വാസത്തിന്റേയും
സമാധാനത്തിന്റേയും
ക്ഷമയുടേയും
ഉറവിടമായ
നിന്നെ പ്രകടിപ്പിക്കുക.

സാമൂഹിക പ്രശ്നങ്ങൾ.my diary.khaleelshamras

Image
സമൂഹത്തിലെ
പ്രശ്നങ്ങളേയും
പ്രതിസന്ധികളും
ഒരിക്കലും
നിന്നിൽ ദുഃഖങ്ങളും
ഭയവും അസൂയയും
സൃഷ്ടിക്കാനള്ള
പ്രേരണകളായി
കാണാതിരിക്കുക.
നിന്നിലെ ശാന്തിയും
സമാധാനവും
സന്തോഷവും നിറഞ്ഞ
നീ ആടിയുലയുന്നുണ്ടോ
എന്ന് പരീക്ഷിക്കപ്പെടാൻ
വേണ്ടിമാത്രമാണ് അവ.
എത്രമാത്രം ക്ഷമാലുവും
മാപ്പുകൊടുത്തവനുമായി
നീ മാറുന്നുണ്ടോ
എന്ന് പരീക്ഷിക്കപ്പെടാനാണ്
അവ.


അനുഭവിച്ചറിയൽ.my diary.khaleelshanras

Image
കണ്ടതും കേട്ടതും
സത്യങ്ങളാവണമെന്നില്ല.
അനുഭവച്ചറിയലിലാണ്
സത്യം.
മുൻവിധികൾ മാറ്റിവെച്ചുള്ള
ആത്മാർത്ഥ പഠനമാണ്
ശരിയായ അനുഭവം.

യഥാർത്ഥ നീ.my diary.khaleelshamras

Image
അസൂയയുടേയും
പകയുടേയും
ദേഷ്യത്തിനേറെയും
പുകപടലങ്ങൾക്കുള്ളിലെ
സ്നേഹവും സമാധാനവും
സന്തോഷവും
നിറഞ്ഞ
നിന്നെ എങ്ങിനെ
കാണാൻ കഴിയും.
ആ പുകപടലങ്ങളെ
നീയായി
സ്വയം ചിത്രീകരിക്കുന്നതിനിടയിൽ
എങ്ങിനെ
നിന്റെ നല്ല രൂപം
അനുഭവിക്കാൻ കഴിയും.
ആദ്യം ആ പുകപടലങ്ങളൊന്നും
നീയല്ല എന്ന് തിരിച്ചറിയുക.
ആ പുകപടലങ്ങൾക്കുള്ളിലെ നിന്നെ
നിരീക്ഷിക്കുക.
അനുഭവിക്കുക.
പുകപടലങ്ങൾ നിന്നിൽ
സൃഷ്ടിക്കാൻ നീ സ്വയം
കാരണമാക്കിയ
വ്യക്തികൾക്കും
സംഭവങ്ങൾക്കും
മാപ്പു കൊടുക്കുക.
എന്നിട്ട്
പുകപടലങ്ങളെ
നീക്കം ചെയ്ത്
യഥാർത്ഥ നിന്നെ
അനുഭവിക്കുക.
കരുണയായി, ദയയായി
അവയെ
മറ്റുള്ളവർക്ക്
പങ്കുവെക്കുകയും
ചെയ്യുക.

നൂറ്റാണ്ടുകൾ ജീവിക്കാൻ.my diary.khaleelshamras

Image
ഭൂമിയിൽ
നൂറ്റാണ്ടുകൾ
ജീവിക്കാൻ ഒരു
മനുഷ്യനും ആവില്ല.
പക്ഷെ നൂറ്റാണ്ടുകൾ
ജീവിച്ച സംതൃപ്തിയോടെ
ഇപ്പോൾ
ജീവിക്കുന്ന
സമയത്തിൽ
ജീവിക്കാൻ
മനുഷ്യനാവും.
പക്ഷെ
ആത്മ നിയന്ത്രണത്തിന്റെ
അഭാവത്താൽ
സ്വന്തം മനസ്സിൽ
സ്വയം ചർച്ച ചെയ്യപ്പെടുന്ന
നെഗറ്റീവ് സംസാരങ്ങളിൽ നിന്നും
മാറി നിൽക്കണമെന്ന് മാത്രം.

അനന്നമായ സമയത്തിലെ ഈ നിമിഷം.my diary.khaleelshamras

Image
നിന്റെ മരണ ശേഷമുള്ള
അനന്ത വിശാലമായ
മൊത്തം
സമയത്തിന്റെ മൂല്യവും
ഈ ഒരു നിമിഷത്തിന്റെ
മൂല്യവും
താരതമ്യം ചെയ്താൽ
ഈ ഒരു നിമിഷത്തിന്റെ
അടുത്തു പോലും
എത്താൻ അവയ്ക്കാവില്ല.
കാരണം
നീയെന്ന മനുഷ്യൻ
ജീവനോടെയുള്ള
നിമിഷമാണ് ഈ
ഒരു നിമിഷം.

ജീവിക്കാൻ ലഭിച്ച സ്വാതന്ത്ര്യം.my diary.khaleelshamras

Image
കോടാനു കോടി
ബീജങ്ങൾ
രക്തസാക്ഷിത്വം
വഹിച്ച്
ഒരാൾക്ക്
ഈ ഭൂമിയിൽ
ജീവിക്കാൻ
സ്വാതന്ത്ര്യം
ലഭിച്ചത്
എന്തിന്?
അതിന് നീ നൽകുന്ന
ഉത്തരമാണ്
ഇപ്പോൾ നീ ജീവിക്കുന്ന ജീവിതം.
ഏത് തരം
ഉത്തരമാണ്
എഴുതുന്നത്
എന്ന് ശ്രദ്ധിക്കുക.
ഉത്തരം
ശരിയല്ലെങ്കിൽ
ആ ബീജങ്ങൾ
പിറക്കാനിരിക്കുന്ന
സ്വർഗീയമായ
അനശ്വരതയിൽ
പിറന്ന നീയെന്ന
ബീജത്തിന്
സ്വാതന്ത്ര്യം ലഭിക്കില്ല.
പിറന്നത് ഒരു നഷ്ടമായി
അനുഭവിക്കുന്ന
നിമിഷങ്ങളായി
നിന്റെ മരണം
മാറാതിരിക്കണമെങ്കിൽ
ഈ നിമിഷങ്ങളിൽ
അർത്ഥപൂർണ്ണമായ
ഒരു ജീവിതം
കാഴ്ചവെച്ചേ പറ്റൂ.

നിന്നിലെ യഥാർത്ഥ്യങ്ങൾ.my diary.khaleelshamras

Image
നിന്നിലെ കോടാനുകോടി
ആറ്റങ്ങളും
കോശങ്ങളും
ഊർജ്ജവും
അവയുടെ
പ്രവർത്തനങ്ങളും
എല്ലാം
ഇപ്പോൾ സംഭവിക്കുന്ന
യാഥാർത്ഥ്യങ്ങളാണ്
അല്ലാതെ
അവ കേവലം
സങ്കൽപ്പങ്ങളോ
ഭാവനകളോ
അല്ല.
അവയെ യാഥാർത്ഥ്യമായി
മനസ്സിലാക്കാനും
അനുഭവിക്കാനും
ശ്രമിക്കാതിരിക്കുന്നതിലാണ്
നിന്റെ ജീവന്റെ
മൂല്യം മനസ്സിലാക്കാൻ
കഴിയാതെ പോവുന്നത്.

സമയത്തിന്റെ അഭ്രപാളിയിൽ.my diary.khaleelshamras

Image
നിന്റെ ഭാവിയും
ഭൂതവും
പോലും കാണണമെങ്കിൽ
ഈ ഒരു
നിമിഷത്തിലേക്ക് നോക്കണം.
നിന്റെ ജീവിത ചിത്രത്തിന്
ഈ ഒരു നിമിഷത്തിന്റെ
അഭ്രപാളിയിലല്ലാതെ
മറ്റൊരിടത്തും
തെളിഞ്ഞു വരാനാവില്ല.
ഈ ഒരു
നിമിഷമാവുന്ന
അഭ്രപാളിയിൽ
ഏറ്റവും മനോഹരമായ
ഒരു ചിത്രം
വരക്കുക
പ്രദർശിപ്പിക്കുക.

ഭയം.my diary.khaleelshamras

Image
വന്യമൃഗങ്ങളുടേയും
മറ്റും മുന്നിൽ
അകപ്പെട്ടാൽ
രക്ഷപ്പെടാൻ വേണ്ടി
പൂർവ്വിക മനുഷ്യർ
സ്വയം രക്ഷക്കായി
ഉപയോഗപ്പെടുത്തിയ
ഭയമെന്ന വികാരത്തെയാണ്
ആധുനിക മനുഷ്യൻ
തികച്ചും
അനാവശ്യ കാര്യങ്ങൾക്കായി
ഉപയോഗപ്പെടുത്തുന്നത്.
അത് സ്വന്തം
ജീവിതത്തിൽ
സൃഷ്ടിക്കുന്ന പൊട്ടിത്തെറികളുടെ
പ്രതിഫലനമാണ്
മനുഷ്യൻ അനുഭവിക്കുന്ന പല പ്രശ്നങ്ങളും.

ഉറപ്പുള്ള ഒന്ന്.my diary.khaleelshamras

Image
നിന്റെ ജീവിതത്തിൽ
ഉറപ്പുള്ള
ഒന്നേയുള്ളു.
അത്
ഈ നിമിഷം
നീ അനുഭവിക്കിന്ന
ജീവനാണ്.
അവിടെ
ഏറ്റവും മനോഹരമായ
ഒരു ജീവിതം
കാഴ്ചവെക്കാൻ
കഴിയുക
എന്നതൊന്നു മാത്രമാണ്
നിനക്ക് ചെയ്യാനുള്ളത്.

നിന്റെ ബോധം നിന്റെ ജീവൻ.

Image
നിന്റെ ബോധമാണ്
നിന്റെ ജീവൻ.
ആ ബോധത്തിന്
ഈ ഭൂമിയിൽ
നിലനിൽക്കാനുള്ള
നടും തൂണാണ്
ശരീരം.

സമ്മർദ്ദത്തിൽ നിന്നും ആവേശം.my diary.khaleelshamras

Image
തലച്ചോറിലെ
ഒരേ കേന്ദ്രത്തിൽ
ഒരേ രീതിയിൽ
ചിത്രീകരിക്കപ്പെടുന്ന
രംഗങ്ങളാണ്
സമ്മർദ്ദവും ആവേശവും.
ഏതാണ് പോസിറ്റീവ്
നെഗറ്റീവ്
എന്ന് വേർതിരിക്കാൻ
തലച്ചോറിനാവില്ല.
പക്ഷെ നിന്റെ
വാക്കിനാവും.
സമ്മർദ്ദം നിറഞ്ഞ
രംഗങ്ങൾ
അരങ്ങേറുമ്പോൾ
ഞാൻ ആവേശവാനാണ്
എന്ന ഒറ്റ വാക്ക്
മതിയാവും
ആ രംഗങ്ങൾ
സൃഷ്ടിച്ച വൈകാരികതകളെ
പോസിറ്റീവായി
പരിവർത്തനം ചെയ്യാൻ.

തെറ്റായ അനുമാനങ്ങൾ.my diary.khaleelshamras

Image
പലപ്പോഴും ചിന്തകളായും
വാക്കുകളായും
പ്രവർത്തികളായുമുള്ള
നിന്റെ പ്രതികരണങ്ങൾ
നിനക്കുള്ളിലെ
തെറ്റായ
അനുമാനങ്ങളുടെ
ഫലങ്ങളാണ്.
എപ്പോഴും
പ്രതികരണങ്ങൾക്കു
പിറകിലെ
അനുമാനങ്ങളെ
പുനപരിശോധിക്കുക.

നിന്റെ ആന്തരിക കാലാവസ്ഥ.my diary.khaleelshamras

Image
നിന്റെ ആന്തരിക
കാലാവസ്ഥ
നിന്റെ ചിന്തകളിലൂടെ
സൃഷ്ടിക്കപ്പെടുന്നു.
നിന്റെ ഉള്ളിലെ
കാലാവസ്ഥ
എപ്രകാരമാണോ
അതിനനുസരിച്ചാണ്
നിന്റെ ജീവിതത്തിന്റെ
സംതൃപ്തി.
പുറത്തെ
ഏതൊരു സാഹചര്യത്തിലും
നിനക്ക് വേണ്ട
കാലാവസ്ഥ രൂപപ്പെടുത്താനുള്ള
വിഭവങ്ങൾ ഉണ്ട്.
ഒരേ വിഭവങ്ങളിൽ
നിന്നും
പോസിറ്റീവും നെഗറ്റീവുമായ
കാലാവസ്ഥകൾ
രൂപപ്പെടുത്താൻ
നിനക്ക് കഴിയും.
അത് നീയെങ്ങിനെ
സാഹചര്യത്തെ കുറിച്ച്
ചിന്തിക്കുന്നു
എന്നതിനനുസരിച്ചാണ്.

പ്രശ്നങ്ങൾ.my diary.khaleelshanras

Image
പ്രശ്നങ്ങളുള്ള
ഒരു മനുഷ്യന്
എവിടേയും
പ്രശ്നങ്ങൾ ആയിരിക്കും.
കുടുംബ, ദാമ്പത്യ
ജീവിതത്തിലും
സാമൂഹിക, തൊഴിൽ
ജീവിതത്തിലുമെല്ലാം
പ്രശ്നങ്ങൾ ആയിരിക്കും.
കാരണം
പ്രശ്നങ്ങളുള്ള
മനുഷ്യൻ
താൻ ധരിച്ച
വസ്ത്രം പോലെ
മനസ്സിൽ
പ്രശ്നങ്ങളാവുന്ന
വസ്ത്രവുമണിഞ്ഞ്
യാത്ര ചെയ്യുന്നവനാണ്.

ആദ്യകാഴ്ചയിൽ.my diary.khaleelshamras

Image
ഓരോ മനുഷ്യനേയും കുറിച്ച്
ആദ്യ കാഴ്ചയിൽ
തന്നെ
ചില മുൻ വിധികളുടെ
അടിസ്ഥാനത്തിൽ
കുറേ അനുമാനങ്ങളിലെത്തുന്നു.
അങ്ങിനെ
ഒരു മനുഷ്യനെ
അവനെന്ന
യാഥാർത്ഥ്യത്തെ
മനസ്സിലാക്കാനുള്ള അവസരം
സ്വയം നഷ്ടപ്പെടുത്തും.
സ്വന്തം മനസ്സിൽ
വരക്കപ്പെട്ട തെറ്റായ
സങ്കൽപ്പങ്ങളുടെ
പാർശ്വഫലങ്ങൾ
സ്വയം അനുഭവിക്കുകയും ചെയ്യും.

പേടിപ്പിക്കലും പീഡിപ്പിക്കലും.my diary.khaleelshamras

Image
ഒരാൾ മറ്റൊരാളെ
മാനസികമായി
പേടിപ്പിക്കുന്നില്ല.
പീഡിപ്പിക്കുന്നുമില്ല.
ഇനി
മറ്റുള്ളവരെ
പേടിപ്പിക്കുകയും
പീഡിപ്പിക്കുകയും
ചെയ്യുന്ന
വ്യക്തികളെ
കാണുന്നുവെങ്കിൽ
അത്
അവരുടെ
സ്വന്തം മനസ്സിലെ
പേടിപ്പിക്കുന്നതും
പീഡിപ്പിക്കുന്നതുമായ
രംഗങ്ങളോടുള്ള
പ്രതികരണം മാത്രമാണ്.

സ്വന്തം വ്യക്തിത്വം.my diary.khaleelshamras

Image
ഓരോ
സാഹചര്യത്തിലും
ഓരോ മനുഷ്യനേറെയും
പെരുമാറ്റം
അവന്റെ
വ്യക്തിത്വമാണ്.
നീയുമായി
ബന്ധപ്പെടുത്തരുത്.

മനസ്സിന്റെ സാഹസികയാത്ര.my diary.khaleelshamras

Image
ജീവിതം നിന്റെ മനസ്സിന്റെ
ഒരു സാഹസിക യാത്രയാണ്.
നിന്റെ ചിന്തകളും
ഭാവനകളും
വികാരങ്ങളുമൊക്കെ
അടങ്ങിയ സാഹസിക യാത്ര.
ശരീരം
ഈ വഴിയിലൂടെ
ഒരു സാഹസികൻ
യാത്ര ചെയ്യുന്നുവെന്ന്
കാണിക്കാനുള്ള
സൂചിക മാത്രമാണ്.

യാഥാർത്ഥ്യത്തിന്റെ ചിത്രം.my diary.khaleelshamras

Image
യാഥാർത്ഥ്യത്തിന്റെ ശരിയായ ചിത്രമല്ല
മറിച്ച് നമുക്കുള്ളിലെ
സങ്കൽപ്പങ്ങളുടെ വലിയ ചിത്രമാണ്
പലപ്പോഴും നീ കാണുന്നത്.
യാഥാർത്ഥ്യത്തിന്റെ ചെറിയ ഒരു ചിത്രത്തെ
വലുതാക്കി നിനക്കു മുമ്പിൽ കാണിക്കുന്നു എന്നു മാത്രമല്ല
തികച്ചും തെറ്റായ ആ ചിത്രം നോക്കി സ്വയം പേടിക്കുകയും ചെയ്യുന്നു

മാറുന്ന സമയത്തിലെ മാറുന്ന നീ.my diary.khaleelshamras

Image
സമയം
മാറികൊണ്ടേയിരിക്കുന്നു.
നീയും മാറികൊണ്ടേയിരിക്കുക.
പുതിയ പുതിയ
അറിവുകൾ നേടി
നിന്നേയും
മാറ്റിപണിഞു കൊണ്ടേയിരിക്കുക.
മാറിയ നിന്നിലെ
പുതുമകളെ
ആസ്വദിക്കുകയും
ചെയ്യുക.