Monday, October 9, 2017

. പരാതി സമയം.മൈ ഡയറി.ഖലീൽ shamras

നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ
പരസ്പരം ശകാരിക്കാനും
പരാതികൾ പങ്കുവെക്കാനും
ഉപയോഗിക്കരുത്.
അവ ഒരാളിലെ
നെഗറ്റീവ് മാനസികാവസ്ഥ
കളെ മറ്റുള്ളവരിലേക്കും
പങ്കുവയ്ക്കാൻ കാരണമാവും.
രാത്രി ഉറങ്ങുന്നതിന്
മുമ്പുള്ള സമയവും
ഉണർന്നുള്ള ആദ്യ സമയങ്ങളും
ഒരു കാരണവശാലും
ഇത്തരം ചർച്ചകൾക്കായി
ഉപയോഗിക്കരുത്.
അത്തരം ചർച്ചകൾക്കായി
പ്രത്യേകം സമയം നിശ്ചയിക്കുക.
അതിനായി
മനസ്സിനെ പാകപ്പെടുത്തി
നിശ്ചിത സമയം
നിർണയിക്കുക.
ആത്മബോധവും
ആത്മ ധൈര്യവും
ഊട്ടിയുറപ്പിച്ച്
സ്വന്തം മനസ്സിലെ
നല്ല മാനസികാവസ്ഥകൾ
ഒരു കാരണവശാലും
വിട്ടുകൊടുക്കില്ല
എന്ന് ഉറപ്പിച്ച്
ആ ഒരു സമയത്തിനായി
ഒരുങ്ങുക.

വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.