നിനക്കുള്ളിലെ വായാടി.my diary.khaleelshamras

നിനക്കുള്ളിൽ ഒരു വായാടിയുണ്ട്
നിന്നെ നിരുത്സാഹപെടുത്തുന്നതും
പേടിപ്പിക്കുന്നതും
നിന്നെ കൊച്ചാക്കുന്നതുമായ
വാക്കുകളാൽ
എപ്പോഴും നിന്നെ
വിമർശിച്ചു കൊണ്ടിരിക്കുന്ന
വായാടി.
എന്തെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുക എന്നതുമാത്രമാണ് വായാടിയുടെ ഇഷ്ടം.
നിനക്കിഷ്ടമുള്ള ഒരവസ്ഥയിലേക്ക് സംസാരിക്കാനും ആ വായാടിയെ പരിവർത്തനം ചെയ്യാൻ നിനക്ക് കഴിയും.
അങ്ങനെ സാധിച്ചവരാണ്
വിജയിച്ചവർ.

Popular Posts