പ്രണയ ഭീകരൻ.my diary.khaleelshamras

ഒരു ഭീകരനെ
നേരിൽ കണ്ടിട്ടില്ല എന്ന
പരാതി തീർന്നു.
അതും കൊടും ഭീകരൻ.
അതും ഏറ്റവും
അപകടകാരി എന്ന്
വിശേഷിക്കുന്ന
പ്രണയ ഭീകരൻ.
മദ്യത്തിന്റെ ലഹരിയിൽ
പുകയിലയുടെ
കറ പുരണ്ട ചുണ്ടുകളാൽ
മയക്കു മരുന്ന്
ഭരിക്കുന്ന മനസ്സുമായി
ഭീകരൻ
തന്റെ പ്രിയപ്പെട്ടവൾക്കായി
എന്നോട് അലറി.
ഭീകരനെ പ്രണയിച്ചതിന്
വീട്ടിലുണ്ടായ
വഴക്കുകൾക്കൊടുവിൽ
ആശുപത്രിയിലേക്ക്
കൊണ്ടുവന്നതാണ് കാമുകിയെ.
കാമുകിയുടെ
രക്ഷിതാവ് ഞാനാണ്
എന്ന് കാണിക്കാൻ വേണ്ടിയുള്ള
കാട്ടി കൂട്ടലിനായി
മയക്കുമരുന്നും
മദ്യവും
അതിലൂടെ സൃഷ്ടിക്കപ്പെട്ട
വൈകാരികതയുമായി
ഭീകരൻ
പരിശോധിക്കുന്ന ഡോക്ടർ
എന്ന നിലയിൽ എന്നോടും
പരിപാലിക്കുന്ന
സിസ്റ്റർമാരോടും കൊലവിളി
ഉയർത്തി.
ക്ഷമയും ചിന്തയും
നഷ്ടപ്പെട്ട മനസ്സുമായി
ഭീകരൻ അലറി കൊണ്ടേയിരുന്നു.
എന്റെ ക്ഷമ
നശിക്കുമോ എന്ന്
ഞാൻ ഭയപ്പെട്ടു,
പക്ഷെ പിടിച്ചുനിന്നു.
കാരണം
അത് കൈവിട്ടാൽ
ഞാനും ഭീകരനും
തമ്മിൽ
എന്ത് അന്തരമാണ്.

Popular Posts