ഓർമ്മകളുടെ ചിഹ്നങ്ങൾ.my diary.khaleelshamras

നല്ല ഓർമ്മകളിലേക്ക്
നിന്നെ വിണ്ടും
പ്രവേശിപ്പിക്കാൻ
ഏതെങ്കിലുമൊക്കെ
ചിഹ്നങ്ങൾ
ഉണ്ടാവും.
പണ്ടു കേട്ട പാട്ടായിട്ടാവാം
അല്ലെങ്കിൽ
ഒരു സുഗന്ധമായിട്ടാവാം
അതുമല്ലെങ്കിൽ
കാലാവസ്ഥയായിട്ടാവാം
വ്യക്തികളായിട്ടാവാം.
അത് പോലെ
ഓർമകളായി
പരിവർത്തനം
ചെയ്യാൻ കാത്തിരിക്കുന്ന
കുറേ നിമിഷങ്ങളിലാണ്
നീ നിലനിൽക്കുന്നത്
എന്ന് മനസ്സിലാക്കുക.
ഈ നിമിഷങ്ങളിൽ
നല്ല വൈകാരിക
മുഹൂർത്തങ്ങൾ സൃഷ്ടിച്ച്
ഓർമ്മകൾക്ക്
നല്ല ചിഹ്നങ്ങൾ
സമ്മാനിക്കുക.

Popular Posts