വിശ്വാസം.my diary.khaleelshamras

വിശ്വാസം
ബുദ്ധിയുള്ള
ഓരോ മനുഷ്യന്റേയും
മനസ്സിന്റെ
ഉള്ളറകളിൽ
ഉറച്ചു നിൽക്കുന്ന
ഒന്നാണ്.
ഒരു മനുഷ്യന്റെ
ചിന്തകൾക്ക് പിറകിലെ
ഊർജ്ജമാണ്
വിശ്വാസം.
തനിക്കുള്ളിലെ
വിശ്വാസത്തിന് മനുഷ്യൻ
തന്റെ ചുറ്റുപാടുകളിൽ
നിലനിൽക്കുന്ന
പല സാമൂഹിക
സംവിധാനങ്ങളിൽ നിന്നും
ജീവിത സാഹചര്യങ്ങളിൽ നിന്നും
റഫറൻസ് കണ്ടെത്തുന്നു.
അത് മതമാവാം
രാഷ്ട്രീയമാവാം
അതൊന്നും ഇല്ലായ്മയും
ആവാം.
പക്ഷെ ഓരോ
മനുഷ്യനു രൂപപ്പെടുത്തിയ
വിശ്വാസം തികച്ചും
വ്യത്യസ്ഥമായിരിക്കും
എന്ന സത്യം മാത്രം
മറക്കാതിരിക്കുക.

Popular Posts