പ്രശ്നങ്ങളുടെ അടിമകൾ.my diary.khaleelshamras

നീ നിന്റെ പ്രശ്നങ്ങളെ
ധ്യാനിക്കുന്നു.
എപ്പോഴും അവയെ
മന്ത്രിക്കുന്നു.
നിന്റെ വിലപ്പെട്ട
മനസ്സമാധാനം
അവക്കു മുന്നിൽ
സമർപ്പിക്കുന്നു.
എന്നിട്ട് പ്രശ്നങ്ങളുടെ
അടിമയായി
നീ ജീവിക്കുന്നു.
പ്രശ്നങ്ങളെ
ദൈവമാക്കുന്നു.
പ്രശ്നങ്ങളെ
ബുദ്ധിപൂർവവും
യുക്തിപരവുമായ
പരിഹാരത്തിന്റെ
വഴിയിലേക്ക് മാറ്റി
നിന്റെ ജന്മ സ്വാതന്ത്ര്യമായ
സമാധാനാന്തരീക്ഷത്തിൽ
ജീവിക്കുക.

Popular Posts