അനന്ത വിശാലമായ പ്രപഞ്ചത്തിൽ.my diary.khaleelshamras

ഈ അനന്ത
വിശാലമായ പ്രപഞ്ചത്തിൽ
ഓരോ നക്ഷത്രവും
വളരെ ചെറിയ
ഒരു ഭാഗം മാത്രമാണ്.
അതിൽ തന്നെ
ചെറിയൊരു
ഗ്രഹമാണ് ഭൂമി.
അതി വിശാലമായ
ബോധവുമായി
മനുഷ്യരെന്ന
കുറേ ജീവികൾ
ജിവിക്കുന്നതിനാലാണ്
ഈ ഭൂമി
ഏറ്റവും പ്രധാന ഗ്രഹമായി
നില നിൽക്കുന്നത്.
വലിയ ബോധത്തിനുടമയായ
നീ.
അറിവിലൂടെ
എത്ര വേണമെങ്കിലും
മരണം വരെ
വളരാൻ
കഴിയുന്ന നീ.
ഒരു സൂര്യന്റെയെങ്കിലും
വലിപ്പം കൈവരിക്കുക.
എന്നിട്ട് ചെറിയ
ഭൂമിയിലേക്ക്
മൊത്തത്തിൽ നോക്കുക.

Popular Posts