Monday, October 16, 2017

വിധേയർ.my diary.khaleelshamras

കരയുന്ന കുഞ്ഞിന്റെ
ഒച്ച കേട്ട്
ചുറ്റുമുണ്ടായിരുന്ന
ഒരു പറ്റം
വിധേയരോട്,
അടിമകളോട്
അവരുടെ യജമാനന്മാർ
വിളിച്ചു പറഞ്ഞു
ആരോ നിങ്ങൾക്കെതിരെ
ഭീക്ഷണി മുഴക്കുന്നു.
അവരുടെ മനസ്സുകളിൽ
പേടിയുടെ അഗ്നിപർവ്വത സ്ഫോടനങ്ങൾ
സൃഷ്ടിച്ച അവർക്കു തങ്ങളോടുള്ള
വിധേയത്വം ഉറപ്പിച്ചു.
അവർക്കുള്ള സുരക്ഷിതത്വം വാഗ്ദാനം ചെയ്യുകയും ചെയ്തു.
സ്വന്തം മനസ്സ് സമാധാനത്തെ
പൂർണ്ണമായും നശിപ്പിച്ചു
അവർ തങ്ങളുടെ യജമാനന്മാരുടെ ഉത്തമ ദാസന്മാരായി ദാസൻമാരായി ഉറപ്പിച്ചു.
അപ്പോഴൊന്നും അവർ
അറിഞ്ഞില്ല.
കേട്ടത് അട്ടഹാസമായിരുന്നില്ല
മറിച്ച്
ഒരു കുഞ്ഞിന്റെ
കരച്ചിലായിരുന്നുവെന്ന സത്യം.

സ്വസ്ഥത അനുഭവിക്കുന്ന മനുഷ്യൻ.

മരിച്ചു കിടക്കുന്ന മനുഷ്യനെ നോക്കുക. ഏറ്റവും സ്വസ്ഥത അനുഭവിക്കുന്ന ഒരു മനുഷ്യനാണ് അയാൾ. പക്ഷേ ജീവിക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ അസ്വസ...