പൊതുവൽക്കരിക്കാനുള്ള പ്രവണത.my diary.khaleelshamras

ഒരു മനുഷ്യൻ
വന്നു.
ഒരുപാട് തർക്കിച്ചു.
ചീത്ത പറഞ്ഞു.
അയാളിൽ
ഒരുപാട് ദുശ്ശീലങ്ങളും
ഉണ്ടായിരുന്നു.
എല്ലാം കഴിഞ്ഞു
തിരിച്ചു പോവുമ്പോൾ
കണ്ടവരൊക്കെ
എന്തൊക്കെയോ
കുറിച്ചു വെക്കുന്നുണ്ടായിരുന്നു.
അയാളുടെ മതം,
നാട്,
ജാതി,
രാഷ്ടീയം
കുടുംബം
അങ്ങിനെ നീളുന്ന
അയാളുടെ
തിരിച്ചറിയലുകൾ.
എന്നിട്ട് അയാൾ ചെയ്ത
എല്ലാത്തിനേയും
ആ തിരിച്ചറിയലുകളിലേക്ക്
ചേർക്കുകയും ചെയ്തു.
അയാളെ രക്ഷപ്പെടുത്തി
അയാളുടെ
തിരിച്ചറിയലുകളെ
കുറ്റക്കാരാക്കുകയും ചെയ്തു.
എന്നിട്ട് പൊതു വൽക്കരിച്ച്
പറഞ്ഞു
ആ മതക്കാരും ജാതികളും
കുടുംബവും രാഷ്ട്രീയവും
മോശമാണ്.

Popular Posts