രാഷ്ട്രീയ അടിമകൾ.my diary.khaleelshamras

ഏറ്റവും വലിയ
അധികാര കച്ചവട ചരക്കാണ്
വൈകാരികത.
രാഷ്ട്രീയക്കാർക്ക്
ഏറ്റവും ഉപകാരപ്രദമായ
ചരക്ക്.
വൈകാരികതയെ
ഇളക്കിവിടാനും
ഒരുപാട് നുണകളെ
അവർ സത്യങ്ങളായി
വ്യാഖ്യാനിക്കും.
ശത്രുക്കളായി
പലരേയും
വ്യാഖ്യാനിക്കും.
അതിലൂടെ അവരുടെ
സ്വന്തം അണികളുടെ
മനസ്സിൽ പകയും
പേടിയും
ഇളക്കിവിടും
കഥയറിയാതെ,
സ്വന്തം മനശ്ശാന്തി പണയം വെച്ച്,
രാഷ്ട്രീയക്കാർ സൃഷ്ടിച്ച
ബിംബങ്ങളെ നോക്കി
ദീകരമായ വൈകാരികത
പൊട്ടിത്തെറിക്കും.
അങ്ങിനെ ആരോഗ്യവും
ആയുസ്സും നഷ്ടപ്പെടുത്തി
കയ്യൂക്കുള്ളവർ കയ്യാളിവെച്ച
രാഷ്ട്രീയത്തിന്റെ
അടിമകളായി
ആ പാവം
മനുഷ്യരുടെ
ജീവിതം അവസാനിക്കും.

Popular Posts