നിന്നെ പോലെ മറ്റൊരാളില്ല.my diary.kgaleelshamras

മനുഷ്യ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കൂ?
നിന്നെപ്പോലൊരാളെ
അവിടെയെങ്ങും കണ്ടെത്താനാവില്ല.
അനന്തസാധ്യതകളുള്ള
ശക്തമായ ഒരു ബോധത്തിന്റെ
യജമാനനാണ് നീ.
ഇനിയും ചരിത്രത്തിന്റെ
ഭാഗമാവാത്ത
ജീവനുള്ള ഒരു മനുഷ്യനാണ് നീ.
ഇനി ഭാവിയിലേക്ക് നോക്കുക?
അവിടെയും നിന്നെപ്പോലെ ഒരാളെ കണ്ടെത്താൻ കഴിയില്ല.
ഇത്രയും വിലപിടിപ്പുള്ള നീ
നിനക്ക് ലഭിക്കപ്പെട്ട
ഈ പദവിയുടെ
മഹിമ
ഇപ്പോൾതന്നെ തെളിയിച്ചേ
പറ്റൂ.
നല്ലതല്ലാത്തതൊന്നും
എന്റെ ചിന്തകളിൽ നിന്നും പ്രവർത്തികളിൽനിന്നും
ഉണ്ടായിക്കൂടാ.
സമാധാനവും സന്തോഷവും
അല്ലാത്ത തോന്നും
നീ സ്വയവും മറ്റുള്ളവരും
നിന്നിൽനിന്നും
അനുഭവിച്ചുകൂട.

Popular Posts