പുതിയ നീ.my diary khaleelshamras.

ഓരോ പുതിയ
സമയത്തിലേക്ക്
ചുവടുവെയ്പ്പ്
നടത്തുമ്പോഴും
നീ പറയുന്നു
ഞാൻ പഴകിയിരിക്കുന്നു.
മരണത്തിലേക്ക്
ഒരുപടികൂടി
അടുത്തിരിക്കുന്നു.
പക്ഷെ നിന്റെ
ശരീരത്തിലേക്ക്
സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെങ്കിൽ.
ഓരൊ നിമിഷവും
മരണപ്പെട്ട കോടാനുകോടി കോശങ്ങളേയും
അവിടെ പുനർജനിച്ചു
കൊണ്ടിരിക്കുന്ന
പുതിയ നിന്നേയും
കാണാൻ കഴിയും.
അതിലൂടെ
ഓരോ നിമിഷത്തിലും
പുതിയ നിന്നെ
അനുഭവിക്കാനും
കഴിയും.

Popular Posts