അടിമയും ഉടമയും.മൈ ഡയറി.khaleelshaMras

വിശ്വാസത്തിന്റെ അടിമകളും
ഉടമകളുമുണ്ട്.
അടിമത്വവും
ഉടമത്വവും
വിശ്വാസത്തിന്റെ സൃഷ്ടിയല്ല.
മറിച്ച്
ആരിലാണോ വിശ്വാസം
നിലനിൽക്കുന്നത്
അവരുടെഅസ്തിത്വമാണ്.
എന്തിന്റെയൊക്കെയോ
അടിമയായി മാത്രം
നിലനിൽക്കാൻ കഴിയുന്ന
മനുഷ്യരുടെ ഭാഷ വൈകാരികതയാണ്
അതിനായി അവരുടെ
വിശ്വാസത്തെ ഉപയോഗപ്പെടുത്തുന്നു.
ഉടമ അങ്ങിനെയല്ല
അത് ആത്മവിശ്വാസത്തിന്റേയും
ആത്മബോധത്തിനേറെയും
മനസ്സാണ്.
ക്ഷമയുടേയും സ്നേഹത്തിന്റേയും
അറിവിന്റേയും
മാനസികാവസ്ഥയാണ്.

Popular Posts