എന്റെ പ്രവാചകർമാരും ദൈവവും.മൈ ഡയറി.khaleelshamras

നിങ്ങൾ പുഞ്ചിരിക്കുക
അതൊരു ധർമ്മമാണ്.
അയൽവാസി
പട്ടിണിയിൽ
കിടക്കുകയും
നീ വയറു നിറച്ചു കഴിക്കുകയും
ചെയ്യുകയാണെങ്കിൽ
നീ വിശ്വാസികളിൽ
പെട്ടവനല്ല.
മാതാവിന്റെ
കാലടിയിൻ കീഴിലാണ് സ്വർഗ്ഗം.
പാവപ്പെട്ടവരുടെ
കണ്ണീർ കാണാതിരിക്കരുത്.
നിന്റെ ധനത്തിന്റെ
ചെറിയൊരു പങ്ക്
അവരുടെ അവകാശമാണ്.
കുടുംബത്തോടും
മനുഷ്യകുലത്തോടും
നന്മ കാണിക്കുക.
ചെറിയൊരു നൻമക്കു
പോലും വലിയ
പ്രതിഫലമാണ്.
അത് മരണശേഷവും
നിന്നെ സ്വർഗ്ഗത്തിൽ
അനശ്വരനാക്കും.
ദൈവത്തിലുള്ള ഭക്തി
ഈ ഭൂമിയിലും
ഭൂമിക്കപ്പുറത്തെ
അനശ്വര ലോകത്തിലും
സമാധാനം കൈവരിക്കാനുള്ളതാണ്.
ഓരോ ദിവസവും
പലതവണകളിലായി
പ്രപഞ്ചനാഥനുമുമ്പിൽ
സംസ്കരിക്കുക.
അത് ചെറിയ ഭൂമിയിൽ
ശരീരവും മനസ്സും ചലിപ്പിച്ചുകൊണ്ടുള്ള
മനുഷ്യന്റെ
പ്രപഞ്ചത്തിന്റെ
അനന്തതയിലേക്കുള്ള
യാത്രയാണ്.
വ്രതം ശരീരത്തെ
അച്ചടക്കം ശീലിപ്പിക്കലാണ്.
ക്ഷമ വിശ്വാസത്തിന്റെ
പകുതിയാണ്.
പ്രപഞ്ചത്തിലുള്ളതെല്ലാം
വചനങ്ങളാണ്
ദൈവത്തെ കുറിച്ച്
നിന്നോട് സംസാരിക്കുന്ന
വചനങ്ങൾ.
നൻമകളുടേയും
സ്നേഹത്തിന്റേയും
ധ്യാന ആരാധനാ മുറകളുടേയും
ദാന ധർമ്മങ്ങളുടേയും
ഒരുപാട് പാഠങ്ങൾ
പഠിപ്പിച്ചു തന്ന
എന്റെ പ്രവാചകൻമാരേയും
അവർ കാണിച്ചു തന്ന
ദൈവത്തേയും
ഞാൻ സ്നേഹിക്കുന്നു.
വിശ്വസിക്കുന്നു.

Popular Posts