Sunday, October 1, 2017

കുടുംബ യുദ്ധം. എന്റെ ഡയറി കുറിപ്പുകൾ. khaleel shamras

രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധം പ്രഖ്യാപനങ്ങളും വീരവാദങ്ങളും മാത്രമേ ഉണ്ടാവൂ.
 പക്ഷേ കുടുംബത്തിലെ സ്ഥിതി അതല്ല..
 അവിടെ പ്രഖ്യാപനങ്ങൾ ഇല്ല.
 സമാധാനത്തിന്റെ നിയമങ്ങളെല്ലാം കാറ്റിൽപറത്തി,
 പ്രഖ്യാപനങ്ങൾ ഇല്ലാതെ നേരിട്ടുള്ള പോരാട്ടമാണ്.
 ഭാര്യയും ഭർത്താവും തമ്മിൽ,
 രക്ഷിതാക്കളും മക്കളും തമ്മിൽ
 പല പ്രശ്നത്തിന്റെയും പേരിലുള്ള പോരാട്ടങ്ങൾ.
 ഇവിടെ പ്രശ്നം ആരും പരസ്പരം മനസ്സിലാക്കുന്നില്ല എന്നതാണ്.
 എല്ലാവരും സ്വയം താൽപര്യങ്ങളും
 സ്വന്തം അഭിമാനവും
 സംരക്ഷിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

https://youtu.be/_UjTVGr3718