പുതിയ നിമിഷങ്ങൾ.my diary.khaleelshamras

അനന്തമായ
കാലത്തിലേക്ക്
പുതിയ കുറേ
നിമിഷങ്ങൾ പിറക്കുന്നു.
പഴകിയ ഒരു
സമയം പോലും
ഇല്ലാത്ത
എറ്റവും പുതുപുത്തൻ
നിമിഷത്തിലേക്കാണ്
പഴയ സമയത്തിന്റെ
ഗർഭപാത്രത്തിൽ നിന്നും
നീ പിറന്നുവീഴുന്നത്.
ഏറ്റവും സമാധാനം
നിറഞ്ഞതും
ഏറ്റവും വളർച്ച
പ്രാപിച്ചതുമായ
ഒരു നിമിഷത്തിലാണ്
നീ ഇപ്പോൾ
എന്നറിയുക.
എന്നിട്ട് അതിനനുസരിച്ച്
ഫലപ്രദമായി
ജീവിക്കുക.

Popular Posts