ഓണാശംസകൾ.my diary.khaleelshamras

മറ്റു മനുഷ്യരാൽ മറ്റൊരു
മനുഷ്യൻ ഭരിക്കപ്പെട്ട കാലം മാറി.
ഇത് ആത്മഭരണത്തിന്റെ
കാലമാണ്.
സ്വന്തം ചിത്തകളേയും
വികാരങ്ങളേയും ഉപയോഗിച്ച്
തന്റേതായ
സാമ്പ്രാജ്യം
കെട്ടിപ്പെടുക്കാമെന്ന്
മനുഷ്യൻ തിരിച്ചറിയുകയും
അതിനായ് അറിവുകൾ
കരസ്ഥമാക്കാൻ
തയ്യാറാവുകയും ചെയ്ത കാലമാണ്.
തന്റെ ആന്തരിക സാമ്പ്രാജ്യത്തിന്റെ
ഭരണ ലക്ഷ്യങ്ങൾക്ക്
തന്റെ സാമൂഹിക കൂട്ടായ്മ
ഉപയോഗപ്രദമാവുന്നില്ലെങ്കിൽ
അതിനെ നിമിഷനേരംകൊണ്ട്
വലിച്ചെറിയാൻ
ഓരോ മനുഷ്യനും തയ്യാറാണ്.
അതുകൊണ്ട്
സാമൂഹിക കൂട്ടായ്മകളിൽ
നല്ലൊരു ഭരണാധികാരി
വരുന്നത് കാത്തിരിക്കാതെ.
നീ നിന്റെ നല്ല ഭരണാധികാരിയായി മാറുക.
നിന്റെ നല്ല മാനസികാവസ്ഥകളെ
നിലനിർത്തിയ.
നീധിയും
ക്ഷമയും കാട്ടിയ,
അറിവന്വേഷിച്ച,
മനുഷ്യരെയൊക്കെ സ്നേഹംകൊണ്ട്
വിരുന്നൂട്ടിയ
നല്ല ഭരണാധികാരിയായി
നീ സ്വയം മാറുക.
അങ്ങിനെ നിന്റെ സാമ്പ്രാജ്യത്തിന്റെ
മാവേലിയായി.
ഓരോ നിമിഷങ്ങളിലും
നിന്നിലേക്ക് നിക്ഷേപിക്കപ്പെടുന്ന
ചീത്ത ചിന്തയാവുന്ന
അസ്ത്രങ്ങൾക്കു മുമ്പിൽ
പതറിപോവാതെ
പിടിച്ചുനിന്ന
നിന്റെ നല്ല ഭരണാധികാരിയായി
നീ മാറുക.
ഓണാശംസകൾ.

Popular Posts