മരണത്തോട് തോറ്റ മനുഷ്യൻ.my diary.khaleelshamras

വായുവിൽ വിമാനം
പറത്തിയപ്പോൾ
മനുഷ്യൻ ആകാശത്തെ
പറവകളോട്
ജയിച്ചു.
കടലിലൂടെ
വലിയ കപ്പലിൽ
യാത്ര ചെയ്തപ്പോൾ
കടലിലെ
ജീവജാലങ്ങളോട്
ജയിച്ചു.
തന്റെ മനസ്സിന്റെ
അനന്ത സാധ്യതകൾ
അനുഭവിച്ചറിയാൻ
തുടങ്ങിയപ്പോൾ
പ്രപഞ്ചത്തോട്
തന്നെ ജയിച്ചു.
പക്ഷെ മനുഷ്യൻ
ഇന്നും
സ്വന്തം മരണത്തോട്
മാത്രം
തോറ്റുകൊണ്ടിരിക്കുന്നു.

Popular Posts