സമാധാനം. My diary on world peace day.

എല്ലായിടത്തും
സമാധാനമുണ്ട്.
കാരണം സമാധാനം
എന്നത് നിന്റെ
ജീവനാണ്.
സമാധാനത്തിന് വിരുദ്ധമായ
ചിന്തകളാൽ
നിന്റെ മനസ്സ്
നിറയുമ്പോൾ
നിനക്ക് അനുഭവപ്പെടുന്ന
അവസ്ഥയാണ്
സമാധാനമില്ലായ്മ.
നല്ല ചിന്തകളാൽ
മനസ്സ് നിറക്കുക.
അതിൽ നിന്നും
നല്ല മാനസികാവസ്ഥകൾ
രൂപപ്പെടുത്തുക.
നിനക്കുള്ളിൽ 
നീ സമാധാനം
അനുഭവിച്ചറിയും.
അത് നിന്റെ ജീവനെ
അനുഭവിച്ചറിയലാണ്.
നിന്റെ പുറം ലോകത്തെവിടേയും
സമാധാനത്തിന്
വിരുദ്ധമായതൊന്നും ഇല്ല.
ഭൂമിയിലെ മനുഷ്യർക്കിടയിലെ
പ്രശ്നങ്ങളോ
എക്കാലത്തും മനുഷ്യർക്കിടയിൽ
നില നിന്ന തർക്കങ്ങളോ
ഒന്നും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താൻ
ഒരു കാരണമേ അല്ല.
അവ ഒരിക്കലും
കാരണമല്ലെങ്കിലും
പലപ്പോഴും
നീ അവയെ സമാധാനം
നഷ്ടപ്പെടുത്താൻ കാരണമാക്കുന്നു.
ഒരിക്കലും അങ്ങിനെയൊന്നുണ്ടാവരുത്.
കാരണം സമാധാനം
നഷ്ടപ്പെടൽ
ജീവൻ നഷ്ടപ്പെടലാണ്.
നിന്നിലെ സമാധാനം
സ്നേഹമായി,
സേവനമായി,
അറിവായി
മറ്റുള്ളവർക്ക് പങ്കുവെക്കുക.
അത് നിന്നെ
അവരുടെ ജീവന്റെ ഭാഗമാക്കും.
നിന്റെ സമാധാനത്തെ
ഭക്തിയായി
ഈശ്വരനിലേക്ക്
സമർപ്പിക്കുക
അത് നിന്നെ
അനശ്വരനാക്കും.

Popular Posts