വിശ്വാസം ആന്തരിക കാലാവസ്ഥ.മൈ ഡയറി.khaleelshamras

വിശ്വാസം അത്
ഒരു മനുഷ്യന്റെ
ആന്തരികാന്തരീക്ഷമാണ്.
ഓരോ മനുഷ്യനും
അത്
വ്യത്യസ്ഥവും
മാറ്റങ്ങൾക്ക് വിധേയവുമാണ്.
അവനവന്റെ
ജീവിത സാഹചര്യങ്ങൾക്കും
അറിവുകൾക്കുമൊക്കെ
മാറിമറിയുന്ന
ആന്തരിക കാലാവസ്ഥയാണ്
ഓരോ വ്യക്തിയുടേയും
വിശ്വാസം.
വ്യക്തികളുടെ
വിശ്വാസത്തേയും
വിശ്വാസ മാറ്റത്തേയും
പൊതുവൽക്കരിക്കുന്നത്
ഒരു തരം മനോവൈകല്യമാണ്
സമ്മർദ്ദങ്ങളുടെ
ഫലമാണ്.
ഓരോ വ്യക്തിയും
എങ്ങിനെ സ്വയം ശ്വസിക്കുകയും
ഭുജിക്കുകയും
ഒക്കെ ചെയ്യുന്നുവോ
അതുപോലെ
അവനവന്റെ
വിശ്വാസത്തിൽ
അതിഷ്ഠിതമായി
ജീവിക്കാൻ അനുവദിക്കുക.
അതിന്റെ പേരിൽ
അവരുടെ
സ്വാതന്ത്ര്യം
ചോദ്യം ചെയ്യാതിരിക്കുക.

Popular Posts