അദ്ധ്യാപകദിനാശംസകൾ.മൈ diAry.khAleelshamras

എന്നും എപ്പോഴും
പഠിക്കുക.
കാരണം ജീവിതമെന്ന
കലാലയത്തിൽ
നീ പിറന്നത്
ഒരു അദ്ധ്യാപകനാവാനാണ്.
നിന്റെ സ്വയം സംസാരങ്ങളിലൂടെ
നിന്റെ മനസ്സും,
നിന്നോടുള്ള
സംഭാഷണങ്ങളിലൂടെയും
എഴുത്തിലൂടെയും
സമൂഹത്തിലെ ഓരോ വ്യക്തിയും,
നിന്നിൽ നിന്നും
ഓരോരോ അരിവിനായി
കാത്തിരിക്കുന്നു.
നിന്നിലും അവരിലും
സമാധാനവും സന്തോഷവും
സൃഷ്ടിച്ച അറിവുകൾക്കായി
അവർ ആഗ്രഹിക്കുന്നു.
അതുകൊണ്ട് മരണം
വരെ നല്ലൊരു അദ്ധ്യാപകനായി
നിലയുറപ്പിക്കാൻ
നീ പഠിക്കുക.
ലോകത്തെ ഏറ്റവും മൂല്യമുള്ളതും
തലച്ചോറിൽ സ്ഥിരപ്രതിഷ്ഠ നേടുന്നതുമായ
പഠനം അദ്ധ്യാപകന്റെ പഠനമാണ്.
അത് മാഞ്ഞു പോവാത്ത അറിവാണ്.
അത് സ്വയവും മറ്റുള്ളവരുമായ
ഒരു മഹാഭൂരിപക്ഷത്തിന്റെ
അനന്ത വിശാലമായ മനസ്സിന്റെ
ഭൂമിയിൽ പാകാനുള്ള
വിത്തുകളും തൈകളുമാണ്.
അദ്ധ്യാപകദിനാശംസകൾ.

Popular Posts