ഉപയോഗവസ്തു.മൈ ഡയറി.ഖലീൽ ശംറാസ്

ഇവിടെ നീ
അവർക്ക് നീയല്ല.
മറിച്ച് അവരുടെ
ഉപയോഗവസ്തു
മാത്രമാണ്.
അവരുടെ ഫോൺ വിളിക്കും
പുഞ്ചിരിക്കും
ദേഷ്യപ്പെടലിനും
ഒക്കെപിറകിൽ
എന്തെങ്കിലും
ഒരാവശ്യ നിർവ്വഹണത്തിന്റെ
പിന്നാമ്പുറം ഉണ്ടായിരിക്കും.
അവർ നിന്നെ
ഉപയോഗപ്പെടുത്തികോട്ടെ
അതിൽ തെറ്റില്ല.
പക്ഷെ നിന്റെ സ്വന്തം
മനസ്സമാധാനവും
ജീവിത മൂല്യങ്ങളും
നഷ്ടപ്പെടുത്തികൊണ്ടാവരുത്
അവർക്ക് മുന്നിൽ
ഒരു ഉപയോഗവസ്തുവായി
നില നിൽക്കാൻ.

Popular Posts