പ്രതിസന്ധിയുടെ സ്ഥാനം.ഖലീൽശംറാസ്

ഏതൊരു പ്രതിസന്ധി
ജീവിതത്തിലൂടെ കടന്നു പോവുമ്പോഴും
ഈ പ്രപഞ്ചത്തിലെ
അതിന്റെ സ്ഥാനം അറിയണം.
ആദ്യം അനന്ത വിശാലമായ
നക്ഷത്ര സമൂഹത്തിലെ
നിന്റെ വീടായ
ഭൂമിയെ അറിയുക.
ആ കൊച്ചു ഭൂമിയിലെ
മറ്റൊരാൾക്കും
അനുഭവിച്ചറിയാൻ കഴിയാത്ത
നീയെന്ന
ചെറിയ മനുഷ്യ ജീവിയെ അറിയുക.
എന്നിട്ട് നിന്നെ
അലട്ടുന്ന പ്രശ്നത്തിന്റെ
സ്ഥാനം കണ്ടെത്തുക.
ശൂന്യതയേക്കാൾ
താഴെയാണ് അതിന്റെ
സ്ഥാനമെന്ന് അപ്പോഴറിയും.

Popular Posts