Saturday, September 30, 2017

അവരെ കാണിക്കാൻ വേണ്ടി. my ഡയറി. khaleel shamras

മറ്റുള്ളവർ എന്തൊക്കെ ആരാധനാ കർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു എന്നു ചോദിക്കരുത്.
പലപ്പോഴും അവർ എന്തു ചെയ്യുന്നു എന്ന് അറിയാൻ അല്ല നീ അവരോട് ചോദിക്കുന്നത്. മറിച്ച് ഞാൻ  എന്തൊക്കെ ചെയ്യുന്നു എന്ന് അവര കാണിക്കാൻ വേണ്ടിയാണ്.

ബുദ്ധനില്ലാത്ത ബുദ്ധന്മാർ. my ഡയറി. khaleel shamras

ബുദ്ധനല്ല ഭ്രാന്തു പിടിച്ചത്.
ബുദ്ധനില്ലാത്ത ബുദ്ധന്മാർക്കാണ്.
ബുദ്ധൻ ശാന്തതയും ക്ഷമയുമാണ്. അസൂയയുടേയും ഭയത്തിന്റെയും കാരണത്താൽ ഭ്രാന്തു പിടിച്ച മനസ്സുമായി
 മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന
 ബുദ്ധൻമാരെ ബുദ്ധൻ എന്ന് വിളിക്കാതിരിക്കുക. കാരണം അവരിൽ ബുദ്ധന്റെ ഒരു ചെറിയ അംശം പോലും ഇല്ല.

വാർദ്ധക്യത്തിലും നിത്യ യൗവനം. ലോക വൃദ്ധദിനം. khaleel shamrasമോസ്കോയിലെ ഒരു മെട്രോയുടെ യാത്ര ചെയ്യുകയായിരുന്നു ഞാൻ.
ഏതാണ്ട് 95 വയസ്സനായ ഒരമ്മ എന്റെ സീറ്റിൽ അടുത്ത് ഇരിപ്പുണ്ടായിരുന്നു.
ഏതോ ഒരു പുസ്തകം വായിക്കുന്ന തിരക്കിൽ ആയിരുന്നു ആ അമ്മ. ഞാൻ പതിയെ ആ പുസ്തകത്തിലേക്കൊന്ന് എത്തിനോക്കി. പുസ്തകം കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. അമ്മ  ഇംഗ്ലീഷ് ഗ്രാമർ നികേഷ്  പഠിക്കുന്ന തിരക്കിലായിരുന്നു. ഈയൊരു പ്രായത്തിലും ഇങ്ങനെ പഠിക്കാനുള്ള ആവശ്യമെന്ത് എന്ന ചോദ്യം ഞാൻ അമ്മയോട് ചോദിച്ചില്ല. പക്ഷേ ഞാൻ ചോദിച്ചില്ലെങ്കിലും എന്റെ മനസ്സ് വായിച്ചെടുത്തതു കൊണ്ടാവാം. ആ അമ്മ എന്നോട് പറഞ്ഞു. മോനെ ഈ കാലഘട്ടത്തിൽ ജീവിക്കണമെങ്കിൽ കുറച്ച് ഇംഗ്ലീഷൊക്കെ അറിയണം അതുകൊണ്ട് ഞാൻ പഠിക്കാൻ തുടങ്ങുകയാണ്.  ഉത്തര വയസ്സായിട്ടും തന്റെ  തന്റെ ജീവിതത്തിന്റെ അർത്ഥം കൈവിടാത്ത, ബാല്യവും കൗമാരവും യൗവനവും ഒന്നും നഷ്ടപ്പെടുത്താത്ത  അമ്മയെ കണ്ടപ്പോൾ  എനിക്ക്  അഭിമാനം തോന്നി. ഈ അമ്മയെപ്പോലെ ജീവിതകാലം മുഴുവനും  മരണത്തിന്റെ അന്ത്യനിമിഷം പരിഹരിച്ചെങ്കിലും പുതിയതായി പഠിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു.
     ജനറൽ മെഡിസിനിൽ ഞങ്ങൾക്കൊരു പ്രഫസറുണ്ടായിരുന്നു. ഏതാണ്ട് തൊണ്ണൂറ് കഴിഞ്ഞ  പ്രൊഫസർ. പലപ്പോഴും പലപ്പോഴും മെട്രോയിൽ നിന്നിറങ്ങി എസ്കലേറ്റർ വഴി മുകളിലോട്ട് കയറിയാണ് ഞങ്ങൾ കോളേജിലേക്ക് പോവാർ. പ്രൊഫസർ എത്രയും പെട്ടെന്ന് ഓടി എസ്കലേറ്ററിലൂടെ മുകളിലേക്ക് ഓടിയെത്തും. ഞങ്ങൾക്കൊന്നും ഒരിക്കലും പ്രൊഫസറെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. പുഴു പ്രഫസർ ഇന്നത്തെ ന്യൂജനറേഷനെന്ന നോക്കി തമാശക്ക് പരിഹസിക്കുമായിരുന്നു. ചില കുട്ടികളെ  വിളക്ക് വൃദ്ധരായിട്ടാണോ ജനിക്കുന്നത്. സ്നേഹിത കാലം കടന്നു വന്നാൽ മരണം വരെ തന്റെ ജീവിതത്തിന് എന്തെങ്കിലും അർത്ഥവത്തായി കാര്യം ചെയ്യാനുണ്ട് എന്നുള്ള ഉറച്ച ബോധമാണ്  അമ്മയേയും  പ്രൊഫസറേയും  നിത്യ യൗനത്തിൽ പിടിച്ചു നിർത്തുന്നത്. ആ അമ്മയും പ്രഫസറും ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എനിക്കുറപ്പുണ്ട്. നൂറു കഴിഞ്ഞാണ് അവർ  മരിച്ചതെങ്കിൽ പോലും  അവർ മരിച്ചത് നിത്യ യൗവനത്തിൽ ആയിരിക്കും.
  
   ഒക്ടോബർ ഒന്ന് .  പ്രായമായവർക്കുള്ള അന്താരാഷ്ട്ര ദിനമാണ്. നല്ല ഭാവിയിലേക്കുള്ള നല്ല  ചുവടുവെപ്പ്. അവരിലെ കഴിവുകളെ   ടാപ്പ് ചെയ്തെടുക്കുക. സമൂഹത്തിൽ അവരുടെ പങ്കാളിത്തവും  സംഭാവനയും ഉറപ്പുവരുത്തുക  എന്ന പ്രമേയത്തിൽ ആസ്പദമാക്കിയാണ് ഈ വർഷത്തെ അന്താരാഷ്ട്ര  വൃദ്ധ ദിനം.
   ഇന്ന് ഭൂമിയിലെ മഹാ ഭൂരിപക്ഷം ജനത ആരാണെന്ന് ചോദിച്ചാൽ തീർച്ചയായിട്ടും പ്രായം കൂടിയവരാണ്. അനുഭവങ്ങളുടെയും അറിവിൻറെയും കലവറകളാണ്  ഒരുപാട് വർഷം ജീവിച്ച് ഈ ഒരു സമയത്തിൽ എത്തിയവർ. അവരുടെ ജീവിതാനുഭവങ്ങളും രീതികളും ഇന്ന് നിലനിൽക്കുന്ന ഓരോ വ്യക്തികൾക്കും വലിയ  പാഠമാണ്. പ്രത്യേകിച്ച് പ്രത്യേകിച്ച് കമ്പ്യൂട്ടറിലും മൊബൈലിലും മുമ്പിൽ ഹോമിക്കപ്പെടുന്ന ഈ ഒരു തലമുറക്ക്. അതിരാവിലെ സോപ്പും   മുണ്ടും പിടിച്ച് പുഴയിലേക്കു നീന്താൻ പോയതും. വൈകിട്ട് ഒരുമിച്ച് ഫൂട്ട്ബോൾ കളിച്ചതും  ശരിയത്ത് തലമുറകൾക്ക് അവർ നൽക്കുന്ന വലിയ പാഠങ്ങളാണ്.   മനുഷ്യർക്കിടയിലെ മുഖത്തോട് മുഖം ഉള്ള സംഭാഷണ രീതികൾ അപ്രത്യക്ഷമായ ഈ ഒരു കാലഘട്ടത്തിൽ  നമ്മുടെ മുതിർന്നവരുടെ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും  സ്നേഹത്തിൻറെ ഒരുപാട് കഥകൾ പറയാനുണ്ടാവും.
   
 വാർദ്ധക്യം രോഗാവസ്ഥയല്ലെന്ന് തിരിച്ചറിയുക. ജീവിതത്തിൽ നമുക്ക് ചെയ്യാനുള്ളതെല്ലാം  നിർത്തിവച്ച് വിശ്രമിക്കാനുള്ള സമയവുമല്ലത്. ചിത്രങ്ങൾ നേടിയ അറിവിന്റെ കൂടെ പുതിയ പുതിയ അറിവുകൾ  നേടി  മരണം വരെ തന്റെ മനസ്സിന്റെ  നിത്യ യൗവനത്തിന് ജീവിക്കാൻ ഉള്ളതാണ്  ഒരു സമയം  .. :
      കൂടുതൽ കൂടുതൽ അറിവുകൾ നേടുമ്പോഴും വാർദ്ധക്യസഹജമായ പ്രശ്നങ്ങളിൽനിന്നും  ശരീരം ഒരു പരിധി വരെ മുക്തമാവും.  ഓർമ്മക്കുറവു പോലോത്ത അസുഖങ്ങൾ ഉണ്ടാവില്ല. അതുപോലെ ത്വക്ക് അതുപോലെ വയസ്സാകുന്തോറും നാം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്  വ്യായാമം.
  കൂടിവരുന്ന പ്രായം അല്ല മറിച്ചു ഈ ഒരു നിമിഷത്തിൽ ഞാൻ ജീവിക്കുന്നു എന്നുള്ളതാണ് ഏറ്റവും   പ്രധാനപ്പെട്ട കാര്യം എന്ന് മനസ്സിലാക്കി  അതിനനുസരിച്ച് പ്രായം നൽകിയ പാഠങ്ങൾ  പങ്കുവെച്ച് . കൂടിക്കൂടി വരുന്ന പ്രായം സൃഷ്ടിച്ചേക്കാവുന്ന  അപകടങ്ങൾക്കെതിരെ   മുൻകരുതൽ എടുത്തു  നീ ഒരു നിമിഷത്തിൽ നിത്യ യൗവനം കാത്തു സൂക്ഷിച്ച ജീവിക്കാൻ ശ്രമിക്കുക.

Friday, September 29, 2017

ആശൂറാ ആശംസകൾ.khakeelshamras

അദ്ദേഹം നാടിന്റെ അധിപതിയായിരുന്നു,
അതി ക്രൂരനായ ഭരണാധികാരിയായിരുന്നു
അധികാരത്തിന് ഭീക്ഷണിയാവും
എന്ന് ഭയന്ന് അവിടെ പിറന്ന ആൺകുട്ടികളെല്ലാം കൊന്നൊടുക്കി.
എങ്കിലും അദ്ദേഹത്തിനെതിരെ
സ്വന്തം ഭാര്യയുടെ കരങ്ങളാൽ
നിഷ്കളങ്കനായ ഒരു വളർത്തു കുട്ടി 
വളർന്നു വരികയായിരുന്നു.
ഫറോവ എന്ന അതിക്രൂരനായ ഭരണാധികാരിക്കുമേൽ കരുണയുടേയും നിഷ്കളങ്കതയുടെയും പര്യായമായിരുന്ന ആ പ്രവാചകൻ വിജയം വരിക്കുകയായിരുന്നു.
ആ ഒരു വിജയം നമുക്കെല്ലാം മാതൃകയാണ്. എത്ര കൂടുതൽ ക്രൂരതകളും അനീധിയും അരങ്ങേറിയാലും അവസാനവിജയം നിഷ്കളങ്കതയും നന്മയും കാരുണ്യവും  മുറുകെ പിടിച്ചവർക്ക് ആയിരിക്കും എന്നുള്ള വലിയ പാഠമാണ്  മൂസാ (മോസസ്) പ്രവാചകന്റെ ചരിത്രം ബാക്കിയാക്കുന്നത്.
ആശൂറ  ആശംസകൾ

സന്തോഷാവസ്ഥയിലേക്ക് ഒരു യാത്ര. my ഡയറി. Khaleelshamras

നിന്നിലെ സന്തോഷം കുറഞ്ഞ് പോവുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ
സ്വയമൊരു സന്തോഷവാനായി അഭിനയിക്കുക.
സന്തോഷിക്കുന്ന അവസ്ഥ  ദൃശ്യവൽക്കരിക്കുക. ആ ഒരു നിമിഷത്തിൽ തന്നെ   മനസ്സ്  നിന്നെ സന്തോഷാവസ്ഥയിലേക്ക്  കൈപിടിച്ച് കൊണ്ടു പോയിരിക്കും.

നന്ദി. my ഡയറി. khaleel shamras

എല്ലാവരോടും നന്ദി പറയുക.
എല്ലാവരെയും അഭിനന്ദിക്കുക.
പകരം നിന്നിൽ സന്തോഷത്തിന്റെ വലിയ ഒരു വസന്തകാലം തന്നെ സൃഷ്ടിക്കപ്പെടും.
 


നല്ല ചിന്തകൾ എന്ന അടിത്തറ. my ഡയറി. khaleel shamras

നല്ല ചിന്തകളിൽ നിന്നും നല്ല വികാരങ്ങൾ സൃഷ്ടിക്കുന്നു.
നല്ല വികാരങ്ങൾ നല്ല മനസ്സ്  സൃഷ്ടിക്കുന്നു.
നല്ല മനസ്സും നല്ല മനുഷ്യനെ സൃഷ്ടിക്കുന്നു.
നീ ഒരു നല്ല മനുഷ്യനാണോ എന്ന്   പരിശോധിക്കാൻ
നിന്നിലെ ചിന്തകളിലേക്ക് ഒരു എത്തിനോട്ടം നടത്തുക.
കാരണം ഒരു നല്ല മനുഷ്യന്റെ അടിത്തറ
  അവന്റെ നല്ല ചിന്തകളിലാണ്.

നല്ല മാനസികാവസ്ഥകൾ സൃഷ്ടിച്ച സമ്പാദ്യം. my diary. khaleel shamras

നിന്നിൽ നല്ല മാനസികാവസ്ഥകൾ  സൃഷ്ടിക്കാൻ കഴിയാത്ത നിന്റെ  സമ്പത്തോ പദവിയോ  ശരിക്കും നിനക്ക് ഉപയോഗപ്പെടുന്നില്ല.
സന്തോഷത്തിന്റെയും സംതൃപ്തിയുടെയും മന സമാധാനത്തിന്റെയും
നല്ല മാനസിക കലാവസ്ഥ സൃഷ്ടിക്കുമ്പോൾ
മാത്രമാണ്  അവകൊണ്ടുള്ള ഉപയോഗം നിനക്ക് അനുഭവിക്കാൻ കഴിയുകയുള്ളൂ.

പുതിയ സാഹചര്യങ്ങൾ.my diary.khaleelshamras

പുതിയ പുതിയ സാഹചര്യങ്ങൾ
തുടക്കത്തിലേ പലരേയും അസ്വസ്ഥരാക്കുകയുള്ളു,
പിന്നീട് തീർച്ചയായും ആ സാഹചര്യങ്ങളോട് ഓരോ വ്യക്തിയും പൊരുത്തപ്പെടും.
അതുകൊണ്ട് പുതിയ പുതിയ ഒരു സാഹചര്യത്തേയും
ഓർത്ത് പേടിക്കാതിരിക്കുക.

കുട്ടികളുടെ പ്രവർത്തികൾ. my ഡയറി. khaleel shamras

കുട്ടികളുടെ പ്രവർത്തികളെ അവരുടെ കണ്ണു കൊണ്ട് കാണുക.
അവരുടെ കാതിലൂടെ കേൾക്കുക.
അവരുടെ മനസ്സു കൊണ്ട് അനുഭവിക്കുക.
അല്ലാതെ ഇതിന്റെ മുതിർന്ന  അവസ്ഥയിൽ അല്ല അവരെ അറിയേണ്ടത്.
അവരെ അവരായി മനസ്സിലാക്കാത്തതുകൊണ്ടാണ് പലപ്പോഴും അവരുടെ പ്രശ്നങ്ങളെ വലിയ സംഘർഷങ്ങൾ ആയി തോന്നുന്നത്.

Thursday, September 28, 2017

വികാരവിചാരങ്ങളെ ഓപ്പറേറ്റ് ചെയ്യുക. എന്റെ ഡയറിക്കുറിപ്പുകൾ khaleelshamras

നിന്റെ ഉപബോധമനസ്സിൽ നിന്റെ നിയന്ത്രണത്തിൽ ഇല്ലാതെ ഓട്ടോമാറ്റിക്കായി  പാറിനടക്കുന്ന വികാരവിചാരങ്ങളെ ഒരു നിമിഷം നിന്റെ ബോധമനസ്സിന് കൊണ്ടുവരിക.
എന്നിട്ട് അവയെ നിരീക്ഷിക്കൂ.
എന്നിട്ട് ഒരു  ഓപ്പറേഷന് വിധേയമാക്കുക.
എന്നിട്ട് ബോധപൂർവം എനിക്ക് സംതൃപ്തി നൽകിയ ഒരു അവസ്ഥയിലേക്ക് ആ  വികാരവിചാരങ്ങളെ മാറ്റിയെടുക്കുക .

വ്യക്തിയോടാണ് സംസാരം.my diary.khaleelshamraz

ഒരിക്കലും ഒരാളും ഒരു സമൂഹത്തോട് സംസാരിക്കുന്നില്ല
മറിച്ച് ഒരോരോ വ്യക്തിയോടാണ്  സംസാരിക്കുന്നത്.
അതുകൊണ്ട് നിന്റെ സംസാരം വ്യക്തികേന്ദ്രീകൃത മാക്കുക.
ഒരു വ്യക്തിയുടെ വികാരവിചാരങ്ങളെ നിന്റെ വാക്കുകൾ എങ്ങനെ സ്വാധീനിക്കും  എന്ന് മനസ്സിലാക്കി സംസാരിക്കുക.

മനുഷ്യന്റെ മൂല്യം.my diary.khaleelshamras

ഒരു മനുഷ്യന്റെ മൂല്യം എന്നാൽ
അവനവൻ സ്വയം കൽപ്പിക്കുന്ന മൂല്യമാണ്. അല്ലാതെ മറ്റു വ്യക്തികളോ  സമൂഹങ്ങളോ
അവന് കല്പിക്കുന്ന മൂല്യമല്ല.
നല്ല മൂല്യങ്ങൾ  സ്വന്തം ജീവിതത്തിന് കൽപ്പിക്കുക ഏതൊരു വ്യക്തിയും ഏറ്റവും വലിയ മഹാനാണ്.

യഥാർത്ഥ മരണം. My diary.khaleelshanras

മരണത്തെ പേടിച്ച്
ഈ ഒരു നിമിഷം നിനക്കു മുന്നിൽ വെച്ച സന്തോഷവും സംതൃപ്തിയും കളഞ്ഞുകുടിക്കലാണ്
യഥാർത്ഥ മരണം.

യഥാർത്ഥ സന്തോഷം. my ഡയറി khaleel shamras

മരണം എന്ന യാഥാർത്ഥ്യo മനസ്സിലാക്കി,  ഈയൊരു നിമിഷത്തിലാണ് എന്റെ ജീവിതം എന്ന സത്യം ഉൾക്കൊണ്ടു,
  തികച്ചും സംതൃപ്ത കരമായ ഒരു ജീവിതം  ജീവിക്കലാണ് യാഥാർത്ഥ സ്വാതന്ത്ര്യം. അതാണ് യഥാർത്ഥ സന്തോഷവും സമാധാനവും,

Wednesday, September 27, 2017

ശക്തിയെ പങ്കുവെക്കാം. World heart day message.2017 DR KHALEELSHAMRAS.MD.PG DIPLOMA IN PREVENTIVE CARDIOLOGY.

 ചലനമാണ് ജീവൻ. ജീവനാണ് ജീവിതം.രണ്ട് കാലുകൾക്ക് പകരം രണ്ട് ചക്രം വെച്ച് മനുഷ്യനെ സൃഷ്ടിക്കാമായിരുന്നു.പക്ഷെ അങ്ങിനെയൊന്നുണ്ടായില്ല.
കാരണം ചലിക്കാത്ത മനുഷ്യന് കുറേ നാൾ ഭൂമിയിൽ
ജീവിക്കാനാവില്ല.അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും ,ശീലങ്ങളുടേയും വികാരങ്ങളുടേയും കാലത്തിലാണെങ്കിലും ദീർഘായുസ്സും ശക്തമായ ആരോഗ്യവും നിലനിർത്താൻ മനുഷ്യൻ പാലിക്കേണ്ട ചില പരിധികൾ ഉണ്ട് .അത് ലംഘിക്കുമ്പോഴാണ് അത് രോഗമാവുന്നത്.
    ഈ ഭൂമിയും അതിലെ മനുഷ്യരും മറ്റൊരു ലോക ഹൃദയ ദിനത്തിന് സാക്ഷിയാവുകയാണ്. എല്ലാവർഷവും സപ്റ്റംബർ 29 ലോക ഹൃദയ ദിനമാണ്.(world heart day) ഏതെങ്കിലും ഒരു സന്ദേശം കേന്ദ്രീകരിച്ചുള്ള ചർച്ചകളും പ്രചാരണങ്ങളും ഓരോ വർഷവും ഉണ്ടാവാറുണ്ട്. 2017 ലെ സന്ദേശം   .Share the power ശക്തിയെ പ്രചരിപ്പിക്കുക. നമ്മുടെ ഹൃദയത്തിനും അതിലൂടെ നമ്മുടെ ജീവിതത്തിനും ഹാനികരവും അപകടകരവുമായ ഒരു പാട് ശീലങ്ങൾ ആഡംബരങ്ങളായി  നിലനിൽക്കുന്നുണ്ട്.ഇത്തരം അപകടകരമായ ശീലങ്ങളിൽ നിന്നും മോചിതനാകാൻ വേണ്ടി നമ്മുടെ വീടുകളിലും സമൂഹത്തിലും ശക്തമായ മാറ്റങ്ങൾക്ക് നാം തയ്യാറായേ പറ്റൂ.
നമുക്ക് ഒരുമിച്ച് ഈ മാറ്റങ്ങൾക്ക് തയ്യാറാവാം നമുക്ക് ഉണ്ടായ മാറ്റങ്ങൾ  പരസ്പരം പങ്കുവെക്കുകയും ചെയ്യാം. നല്ല മാറ്റങ്ങളാണ് നമ്മുടെ ഹൃദയത്തിന്റെ ശക്തി. ആ ശക്തിയാണ് നമുക്ക് പങ്കുവെക്കാനുള്ളത്.   നിങ്ങളുടെ ഹൃദയത്തെ അറിയുക?
  
  നിങ്ങളുടെ ഹൃദയത്തെ സ്നേഹിക്കുക എന്നാൽ ഹൃദയത്തിനുണ്ടാകുന്ന അപകടാവസ്ഥകൾ തിരിച്ചറിയുക എന്നാണ്.ഹൃദയാരോഗ്യത്തിനു വേണ്ട പ്രാഥമിക ടെസ്റ്റുകൾ ചെയ്ത് അതിന്റെ അളവുകൾ പെട്ടെന്നു മനസ്സിലാക്കുക. നിങ്ങളുടെ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും അളവ് അറിയുക.ബ്ലഡ് പ്രഷർ അറിയുക.ബോഡി മാസ് ഇൻഡക്സ് എത്ര എന്ന് അറിയുക അരവയറിന്റെ ചുറ്റളവ് അറിയുക. ഏതെങ്കിലും ഹൃദയാരോഗ്യത്തിന് ഹാനികരമാണ് ലക്ഷണങ്ങൾ നിങ്ങളെ ശരീരത്തിലോ പ്രവർത്തിയിലോ ഉണ്ടോ എന്ന് ഒരു ഡോക്ടറെ കണ്ട് തിരിച്ചറിയുക.
ഹൃദയത്തെ നല്ല രീതിയിൽ ഊട്ടുക.
നല്ല ഭക്ഷണവും  ജലവും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ഇന്ധനമാണ്. അതുകൊണ്ട് എന്ത് കഴിക്കണമെന്നും എത്ര കഴിക്കണം എന്നും വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഹൃദയത്തിന് ഹാനികരമായ എന്തെങ്കിലുമുണ്ടോ എന്ന് നിങ്ങൾ ശരിയായി പഠിച്ചു തിരിച്ചറിയേണ്ടതുണ്ട് പാക്ക് ചെയ്ത ഭക്ഷണങ്ങളും പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളും  ഒഴിവാക്കുക. കഴിവിന്റെ പരമാവധി ഭക്ഷണം വീട്ടിൽ തന്നെ പാചകം ചെയ്ത്  കഴിക്കുക.കുട്ടികൾക്ക് സ്കൂളുകളിലും മറ്റും വീട്ടിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ കൊടുത്തയക്കുക.ദിവസേന 5 പോർഷൻ (ഒരു പോർഷൻ 80 ഗ്രാം) പച്ചക്കറികളും പഴവർഗങ്ങളും  നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തുക. അമിത കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  നിങ്ങളുടെ ഹൃദയത്തെ ചലിപ്പിക്കുക...
വ്യായാമത്തിന്റെ കുറവ് പൊണ്ണത്തടി യിലേക്കും  മറ്റ് ഹൃദയ രോഗങ്ങളിലേക്കും പ്രസ് കൂടുന്നതിനും കൊളസ്ട്രോൾ കൂടി തെളിയിക്കുന്നു. എന്നു തന്നെ ശരിയായ വ്യായാമമുറകൾ പരിശീലിക്കാൻ തയ്യാറെടുക്കുക. ദിവസേന 30 മിനിറ്റ് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും  വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. കളിക്കുക. നടക്കുക. ഡാൻസ് ചെയ്യുക. എന്നിവയെല്ലാം വ്യായാമ മുറിയിൽ പെടും. കുട്ടികളോടൊപ്പം കളിക്കുക. ജോേലി സ്ഥലത്തേക്കും മറ്റും നടക്കാൻ ശ്രമിക്കുക കോണികൾ ഉപയോഗിക്കുക. സൈക്കിൾ ഓടിക്കുക തുടങ്ങിയവയെല്ലാം വ്യായാമത്തിൽ പെടും. നിത്യേനയുള്ള വ്യായാമം ശീലമാക്കാൻ സഹായിക്കുന്ന ഒരു പാട് ആപ്ലിക്കേഷനുകൾ ഇന്ന് മൊബൈലുകളിൽ ലഭ്യമാണ്.
   പലതരം വ്യായാമമുറകൾ നമുക്കറിയാം. aerobics exercise കളായ നടത്തം, ഓട്ടം, നീന്തൽ .സൈക്ലിങ് തുടങ്ങിയ ഹൃദയത്തിന് വളരെ ഉപകാരപ്രദമാണ്.
   മസിൽ ട്രെയിനിങ് ഹൃദയത്തിന് വളരെ ഉപകാരപ്രദമാണ്.അവ കൂടുതൽ കലോറി കത്തിച്ചു കളയാൻ സഹായിക്കുന്നു.
സ്ട്രെച്ചിംഗ് വ്യായാമങ്ങളായ യോഗ, തായിച്ചി തുടങ്ങിയവയും ഹൃദയാരോഗ്യം നിലനിർത്താൻ സഹായകരമാണ്.
നിങ്ങളുടെ ഹൃദയത്തെ പ്രണയിക്കുക.
   നാമൊക്കെ പ്രണയത്തിന്റെ ചിഹ്നമായി കണ്ടുവരുന്നത് ഹൃദയത്തെയാണ്. ആ പ്രണയത്തിന്റെ അവയവത്തെ സംരക്ഷിക്കുക എന്നാൽ  ജീവനെ സംരക്ഷിക്കലാണ്.
ഹൃദയത്തെ പ്രണയിക്കാനുള്ള ഏറ്റവും എളുപ്പവഴി പലതരം ദുശ്ശീലങ്ങളിൽ നിന്നും മോചിതരാവുക എന്നതാണ്. ഹൃദയത്തെ അപകടാവസ്ഥയിലേക്ക് തള്ളിവിടുന്ന ദുശീലങ്ങളിൽ ഒന്നാംസ്ഥാനത്ത്  പുകവലിയാണ്. പുകവലി നിർത്തി രണ്ടുവർഷം കൊണ്ട് തന്നെ ഒരുപാട് നല്ല മാറ്റങ്ങൾ രക്തക്കുഴലുകളിലും ഹൃദയത്തിലും ഉണ്ടാവും. ഏതാണ്ട് പതിനഞ്ച് വർഷം കഴിയുമ്പോൾ പുകവലി നിർത്തിയ വ്യക്തിയുടെ ഹൃദയം പുകവലിക്കാതിരിക്കുന്ന യുവതിയുടേത് പോലെയായി മാറുന്നതാണ്.
പാസ്സീവ് സ്മോക്കിംഗ് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് പുകവലിയും ഹൃദ്രോഗ ങ്ങളിലേക്ക് വഴിതെളിക്കുന്നു. ഈ ഭൂമിയിൽ മനുഷ്യർ തമ്മിലുള്ള അക്രമണങ്ങൾ മൂലമുണ്ടായ മരണസംഖ്യ ഒരു വർഷം വെറും പതിനായിരത്തിൽ താഴെ ആണെങ്കിൽ  മറ്റുള്ളവരുടെ പുകവലി കാരണം മരണപ്പെട്ട നിരപരാധികളുടെ എണ്ണം ആറു ലക്ഷത്തിലേറെയാണ്. പുകവലി മൂലമുള്ള പുകവലിക്കാരുടെ മരണസംഖ്യ നമുക്ക് ഊഹിക്കാവുന്നതിലും എത്രയോ മേലെയാണ് ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിനു കാരണമാകുന്ന ദുശ്ശീലങ്ങളിൽ ഒന്നാംസ്ഥാനത്ത് പുകവലിയാണ്.
പെട്ടെന്ന് നടപടിയെടുക്കുക.

നല്ല ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ പെട്ടെന്ന് നടപടിയെടുക്കുക കാരണം  നിങ്ങളുടെ ഹൃദയം നിങ്ങളുടെ പ്രണയമാണ് ,ജീവിതമാണ് നിങ്ങളുടെ പ്രതീക്ഷയാണ് നിങ്ങളുടെ എല്ലാമെല്ലാമാണ്. ആരോഗ്യകരമായ ഹൃദയം കാത്തുസൂക്ഷിക്കാനുള്ള നടപടികൾ നമുക്ക് ഈ ഒരു നിമിഷം തൊട്ട് തന്നെ തുടങ്ങാം നമ്മിൽ നിന്നും നമ്മുടെ കുടുംബത്തിൽ നിന്നും സമൂഹത്തിലേക്ക് നമുക്ക് ഹൃദയത്തിന്റെ ശക്തിയെ പരസ്പരം പ്രചരിപ്പിക്കാം. അങ്ങിനെ ആരോഗ്യകരമായ
ഹൃദയവുമായി ദീർഘായുസ്സിലേക്ക് നടന്നുനീങ്ങാം.
  
 
     
    

Tuesday, September 26, 2017

ലോകാവസാനം. My diary.khaleelshamras

നീ മരിക്കുന്ന നിമിഷം
ഈ ലോകം അവസാനിക്കുന്നു.
ആ ദിവസം
നിന്റെ പ്രിയപ്പെട്ടവരും
അല്ലാത്തവരും മരിക്കുന്നു.
നിന്റെ മരണം സംഭവിക്കുന്നതുവരെ
ഈ ലോകവും
മരിച്ചവരും അല്ലാത്തവരുമായ
മനുഷ്യരും ജീവനോടെ നിലനിൽക്കുന്നു.
കാരണം
നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന നിന്റെ ലോകം
നിന്റെ തലച്ചോറിലാണ്.

നീയെന്ന തരംഗങ്ങൾ.my diary.khaleelshamras

നിന്റെ ശരീരം
നിന്റെ ജീവന്റെ
എല്ലാ അംശങ്ങളും
ഉൾകൊള്ളുന്ന
കോശങ്ങളുടെ
സമൂഹമാണെങ്കിൽ.
നിന്റെ മനസ്സ്
അതു പോലെ
ജീവനുള്ള
നീയെന്ന
ഒരു പാട് വികാര വിചാരങ്ങളുടെ
കൊച്ചു കെച്ചു
തരംഗങ്ങളുടെ
സമൂഹമാണ്.
ഓരോ നിമിഷവും
നിനക്ക് സ്വന്തവും
മറ്റുള്ളവർക്കും
കൈമാറപ്പെടേണ്ട
ജീവനുള്ള
നിന്റെ രൂപങ്ങളാണ് അവ.

നൻമയെ വായിച്ചെടുക്കേണ്ടത്.My diary.khaleelShamras

നൻമയുടെ
ദർശനങ്ങൾ
മനുഷ്യർ വായിച്ചെടുക്കേണ്ടത്
ആ ദർശനങ്ങളിൽ
വിശ്വസിക്കുന്നവരുടെ
നാവിൽ നിന്നുമല്ല,
മറിച്ച്
അവരുടെ നൻമ നിറഞ്ഞ
പ്രവർത്തികളിൽ നിന്നുമാണ്.

പഠിക്കാത്ത ഭാഷകൾ.my diAry.khAleelshamras

മനുഷ്യരുടെ വൈകാരിക ഭാഷ,
സ്വന്തം മാന്യതയുടെ ഭാഷ,
സാമൂഹിക മര്യാദയുടെ ഭാഷ,
പെരുമാറ്റത്തിന്റെ ഭാഷ,
ക്ഷമയുടെ ഭാഷ
അത്മ ബോധത്തിന്റെ ഭാഷ
ഇതൊന്നും പഠിക്കാതെ
നിരക്ഷരായിട്ടാണ്
പലരും ജീവിക്കുന്നതും
മരിക്കുന്നതും
എന്നതാണ് സത്യം.
ഇത്തരം വിഷയങ്ങളിൽ
പഠന പദ്ധതികൾ
രൂപീകരിച്ച്
അതിൽ നൈപുണ്യം
നേടിയെടുക്കാൻ
പരിശ്രമിക്കുക.

ജീവന്റെ ജീവിത പുസ്തകം.my Diary.khaleelshamras

ഒരു വിഷയത്തിലെ
ചോദ്യങ്ങൾക്കുത്തരം
നൽകാൻ ആ വിഷയവുമായി
ബന്ധപ്പെട്ട
വിഷയത്തിൽ പഠിച്ചിട്ടു വേണം
ഉത്തരം നൽകാൻ.
അല്ലാതെ ആ വിഷയവുമായി
ഒരു ബന്ധവുമില്ലാത്ത
ഏതെങ്കിലുമൊന്ന്
പഠിച്ചിട്ടാവരുത്.
ഇതു പോലെ തന്നെയാവണം
മറ്റുള്ളവരെ
കാണുന്നതും.
നിന്റെ ജീവന്റെ ജീവിത പുസ്തകം
നോക്കിയാവരുത്
മറ്റുള്ളവരെ വിലയിരുത്തുന്നതും
വ്യാഖ്യാനിക്കുന്നതും.
അവരെ വ്യാഖ്യാനിക്കാൻ
അവരുടെ ജീവന്റെ
ജീവിത പുസ്തകം പഠിക്കണം.

കുടുംബ പ്രശ്നങ്ങൾ. My diary.khaleelshamras

സാമൂഹിക പ്രശ്നങ്ങൾ
പരസ്പരം മുഖം തിരിഞ്,
അതും അങ്ങ് ദൂരെനിന്ന്
രണ്ട് പക്ഷങ്ങൾ തമ്മിലുള്ള
തർക്കങ്ങളാണ്.
പക്ഷെ ദാമ്പത്യ,
കുടുംബ പ്രശ്നങ്ങൾ അതല്ല.
അത് മുഖത്തോട് മുഖം നോക്കി.
അടുത്തടുത്ത് നിന്ന്
സംഭവിക്കുന്ന പ്രശ്നങ്ങളാണ്.
ആദ്യത്തേത്
തിയറിയാണെങ്കിൽ
രണ്ടാമത്തേത്
പ്രാക്ടിക്കലാണ്.
സമൂഹത്തിൽ പോലും
നല്ലവനായി
നിലകൊള്ളണമെങ്കിൽ
ഏറ്റവും അടുത്ത ബന്ധങ്ങളിലെ
പ്രശ്നങ്ങളെ
ബുദ്ധിപൂർവ്വം
പരിഹരിക്കാൻ
പരിശ്രമിച്ചേ പറ്റൂ.

: എന്റെ വിശ്വാസം.my diary.khaleelshamras

ഒരു നിരപരാതിയെ
പോലും അനാവശ്യമായി
വധിക്കാത്ത,
ഇനിയങ്ങിനെ ഒന്ന്
സംഭവിച്ചാൽ
ആ നിമിഷം തന്നെ
മനുഷ്യരാശിയെ മുഴുവനും
കൊല ചെയ്തതിന്റെ കുറ്റവും നേടി
ആ നിമിഷം തന്നെ
വിശ്വാസത്തിൽ നിന്നും
പുറത്തു പോവുന്ന,
എല്ലാവരോടും
കരുണമാത്രം ചെയ്യാൻ പറഞ്ഞ,
ജീവിതത്തിന്റെ
ഓരോ നിമിഷവും
ദൈവിക സമർപ്പണമാക്കി
സമാധാനം മാത്രം
കൈവരിക്കാൻ പറഞ്ഞ.
അറിവിനേയും
സേവനത്തേയും
അനശ്വരതയിലേക്കുള്ള
നിന്റെ ജീവന്റെ ഭാഗമാക്കിയ.
ശാരീരിക ശുദ്ധിക്കും
മാനസിക ശുദ്ധിക്കും
ഓരോ ദിവസവും
പല സമയങ്ങളിൽ
നിർബന്ധിതവും
അല്ലാത്തതുമായ
നമസ്കാര മുറകൾ
സമ്മാനിച്ച,
മറ്റൊരു ദർശനത്തേയും
പരിഹസിക്കരുതെന്ന്
താക്കീതു ചെയ്ത.
മാതാപിതാക്കളോടും
കുടുംബത്തോടും
അയൽവാസികളോടും
സമൂഹത്തോടും
നീധി പുലർത്താൻ
ആഹ്വാനം ചെയ്ത.
ഒരു വിശ്വാസത്തിന്റെ
ഭാഗമായതിൽ
അഭിമാനിക്കുക.
അതിനു വിരുദ്ധമായതെന്ത്
നിന്റെ വിശ്വാസത്തിന്റെ
പേരിൽ കേട്ടാലും
അതൊന്നും
അതിന്റെ ഭാഗമല്ല എന്ന
സത്യം ഉറച്ചു വിശ്വസിക്കുക.

അവരുടെ ജീവൻ പങ്കുവെക്കുമ്പോൾ.മൈ ഡയറി.khaleelshamras

ഏതൊരാളോടും
ആശയ വിനിമയം
നടത്തുമ്പോൾ
അവർ നിനക്കു മുന്നിൽ
സമർപ്പിക്കുന്നത്
അവരുടെ
വിലപ്പെട്ട ജീവനുള്ള
ജീവിത നിമിഷമാണ്.
അല്ലെങ്കിൽ
നിന്നോട് പങ്കുവെക്കുന്നത്
അവരുടെ
ജീവൻ തന്നെയാണ്.
അതിന്റെ മൂല്യവും
മനോഹാരിതയും
കാത്തുസൂക്ഷിക്കാൻ
നീ ബാധ്യസ്ഥനാണ്.
അവരുടെ നല്ലത് പറയുമ്പോഴും
അവർക്ക് പരിഹരിക്കാൻ
കഴിയാത്ത
നിന്റെ പ്രശ്നങ്ങളെ
അവർക്ക് മുന്നിൽ
അവതരിപ്പിക്കാതിരിക്കുമ്പോഴും
വിമർശിക്കാതിരിക്കുമ്പോഴും
നല്ല ശ്രോദ്ധാവുമ്പോഴും
മാത്രമേ
അതിന് സാധ്യമാവുകയുള്ളൂ.

അടിസ്ഥാന വിഷയങ്ങളിലെ അറിവില്ലായ്മ.my diary.khaleelshamras

പല അടിസ്ഥാന
വിഷയങ്ങളിലും
പ്രാഥമിക വിവരം
പോലും കൈവരിക്കാൻ
ഭൂരിഭാഗം
മനുഷ്യർക്കുമായിട്ടില്ല.
മറ്റുള്ളവരുടെ
വികാരങ്ങൾ മനസ്സിലാക്കാൻ,
നല്ല ദാമ്പത്യ ബന്ധം നിലനിർത്താൻ.
മക്കളുമായി
പെരുമാറാൻ
തുടങ്ങിയ വിഷയങ്ങളിൽ
ഒരു വൻ പരാജയമാണ്
പല വ്യക്തികളും
കൈവരിച്ചുകൊണ്ടിരിക്കുന്നത്.
അത്തരം വിഷയങ്ങളിൽ
അറിവുള്ളവരിൽ നിന്നും
പുസ്തകങ്ങളിൽ നിന്നും
അറിവുനേടി
അതിനെ ഒരു
പ്രാക്ടിക്കൽ മാനുവൽ ആക്കി
കൊണ്ടുനടക്കാൻ
തയ്യാറാവണം.

മനുഷ്യന് മാത്രം കഴിയുന്നവ.my diary.khaleelshamras

പരസ്പരം കാണാനും
കേൾക്കാനും
എല്ലാ മൃഗങ്ങൾക്കും
കഴിയും.
പക്ഷെ പരസ്പരം
വികാരങ്ങൾ
അനുഭവിച്ചറിയാനും
അതിലൂടെ
പരസ്പര ബന്ധങ്ങൾ
ഉണ്ടാക്കാനും
മനുഷ്യന് മാത്രമേ
കഴിയൂ.

രണ്ട് വിഭാഗം മനുഷ്യർ.my diary.khaleelshamras

വലിയൊരു വിഭാഗം
മനുഷ്യർ
തികച്ചും
അപ്രധാനവും
വൈകാരികവുമായ
വിഷയങ്ങൾ ചർച്ച ചെയ്തും
അതിലൂടെ
സ്വന്തം മനസ്സമാധാനം
നഷ്ടപ്പെടുത്തിയും
ജീവിക്കുന്നതിനിടയിൽ
ചെറിയൊരു
വിഭാഗം മനുഷ്യർ
തികച്ചും പ്രധാനപ്പെട്ടതും
സംതൃപ്തകരവുമായ
ജീവിതം
നയിച്ച് മുന്നേറുന്നു.
രാഷ്ട്രീയ കച്ചവടക്കാർക്ക്
വേണ്ടാത്തവരാണെങ്കിലും
സ്വന്തം മനസ്സിൽ
സംതൃപ്തിയും
സമാധാനവും അനുഭവിക്കുന്ന
അത്തരം വ്യക്തികളിൽ
ഉൾപ്പെടാൻ ശ്രമിക്കുക.

മനുഷ്യരും മറ്റു ജീവജാലങ്ങളും.മൈ ഡയറി.khaleelshamras

മനുഷ്യനും മറ്റു
സസ്യജീവജാലങ്ങളും
തമ്മിലുള്ള വ്യത്യാസം
എന്താണ്.
മറ്റെല്ലാ ജീവകളും
ശരീരത്തിനുള്ളിൽ
മനസ്സുള്ളവയാണ്.
എന്നാൽ മനുഷ്യർ
ശരീരത്തിൽനിന്നും
അനന്തതയിലേക്ക്
വ്യാപിച്ചു കിടക്കുന്ന
മനസ്സുള്ളവരാണ്.

Monday, September 25, 2017

സമാധാനം.my diary.khaleelshamras

സമാധാനം നിറഞ്ഞാടിയ
ഒരു ഭാഹ്യാന്തരീക്ഷത്തിലേക്ക്
നടന്നു നീങ്ങാനല്ല
നീ പരിശ്രമിക്കേണ്ടത്.
മറിച്ച്
സാഹചര്യം
സമാധാനമുള്ളതാണെങ്കിലും
അല്ലെങ്കിലും
നിനക്കുള്ളിലെ
സമാധാനവുമായി
നീ സാഹചര്യങ്ങളിലേക്കിറങ്ങുക.
സമാധാനം നിന്റെ
കാലാവസ്ഥയാവണം.
നീ സഞ്ചരിക്കുന്ന
ഇടങ്ങളിലേക്ക്
നിന്നോടൊപ്പം
സഞ്ചരിക്കുന്ന
കാലാവസ്ഥ.

വിലപ്പെട്ട സമ്മാനം.my diary.khaleelshamras

ഒരാൾക്ക്
നിനക്ക് നൽകാൻ
പറ്റുന്ന ഏറ്റവും
വിലപ്പെട്ട സമ്മാനം
നിന്നോടൊപ്പമുള്ള
നിമിഷങ്ങളിൽ
അവർക്ക്
നല്ല മാനസികാവസ്ഥകളും
നല്ല പ്രേരണകളും
സമ്മാനിക്കുക
എന്നതാണ്.
അതിന്
നീ അവരോട് പുഞ്ചിരിക്കണം
അവരെ ശ്രവിക്കണം.
അവർക്ക് നല്ല വാക്കുകൾ
പങ്കുവെക്കണം.
അവരോട് കരുണ കാണിക്കണം.

പ്രിയപ്പെട്ടൊരാൾ.my diary.khaleelshamras

പ്രിയപ്പെട്ടൊരാളെ
പുറത്ത്
എപ്പോഴും
കണ്ടും കേട്ടും
അനുഭവിച്ചും
കൊണ്ടിരിക്കുക
എന്നത് സാധ്യമല്ല.
ഇനി അത് സാധ്യമാവുമ്പോൾ
പോലും
അതിന് ഒരു നിമിഷത്തിന്റെ
ആയുസ്സേ ഉള്ളു.
പക്ഷെ പ്രിയപ്പെട്ടൊരാളെ
നിനക്കുള്ളിൽ
എപ്പോഴും
കൂടെ കൊണ്ടു നടക്കുക
എന്നത്
സാധ്യമാണ്.
നിന്റെ പ്രിയപ്പെട്ടവർ
ജീവിക്കുന്നത്
നിനക്ക് പുറത്തല്ല
മറിച്ച് നിന്റെ ഉള്ളിലാണ്.

ഓരോ നിമിഷവും ശ്രദ്ധിക്കേണ്ട വിഷയം. My diary.khaleelshamras

അറിവും
സന്തോഷവും
അതിലൂടെ
സമാധാനവും
അർത്ഥവും കണ്ടെത്താനാവണം
നീ ഓരോ നിമിഷവും
ശ്രദ്ധിക്കേണ്ടത്.

നിന്റെ മുഖം.my diary.khaleelshamras

നിനക്ക് രണ്ട്
മുഖമുണ്ട്.
ഒന്ന് നിന്റെ
സ്വന്തം വികാര വിചാരങ്ങളും
ആത്മ വിശ്വാസവും
ആത്മബോധവും
ഒക്കെ അടങ്ങിയ നീ.
രണ്ടാമത്തേത്
മറ്റെന്തിനേറെയോ
അടിമയും
ശത്രുവുമൊക്കെയായ
സാമൂഹിക നീ.
ആദ്യത്തെ നീ
നിന്റെ യഥാർത്ഥ്യമാണ്
അത് നിന്റെ
വംതൃപ്തിയാണ്.
പക്ഷെ രണ്ടാമത്തെ
നീ പലപ്പോഴും
സ്വന്തം കേന്ദ്രം
നഷ്ടപ്പെട്ട്
നട്ടം തിരിയലാണ്.

മറ്റാരോ. My diary.khaleelshamras

പലപ്പോഴും മാറ്റാരോ
എന്തൊക്കെ വിചാരിക്കും
എന്ന് കരുതിയാണ്
പലരും പല ദൗത്യത്തിൽ
നിന്നും പിൻമാറുന്നത്.
ശരിക്കും പറഞ്ഞാൽ
അങ്ങിനെ ഒരു
മറ്റാരോ
നിനക്ക് മുന്നിലില്ല
എന്നതാണ് സത്യം.
നിന്റെ വിഷയത്തിലെ
താൽപര്യ കുറവിനേറെയും
ധൈര്യക്കുറവിന്റേയും
നിന്റെ മനസ്സിലെ
ബിംബത്തിന്റെ പേര്
മാത്രമാണ്
മറ്റാരോ.

Sunday, September 24, 2017

സ്വാതന്ത്ര്യം.mybdiary.khaleelshamras

മറ്റൊരാൾക്കും
നിശേധിക്കാൻ കഴിയാത്ത
ഒരു മനുഷ്യന്റെ
ആന്തരിക സമ്പത്താണ്
സ്വാതന്ത്ര്യം.
ഇനി സ്വാതന്ത്ര്യം
അനുഭവിക്കുന്നില്ല
എന്ന് തോന്നുന്നുവെങ്കിൽ
നീ ഒന്നറിയുക
അത് മറ്റാരും
നിശേധിച്ചതല്ല.
മറിച്ച്
നിന്റെ ആത്മബോധത്തിലും
ആത്മധൈര്യത്തിലും
കുറവു വന്നപ്പോൾ
അനുഭവിച്ച
തെറ്റായ വികാരമാണ്.

സ്നേഹമെന്ന സമ്പാദ്യം.my diary.khaleelshamras

സ്നേഹം
നിന്റെ സ്വന്തം
സമ്പാദ്യമാണ്.
അത് മറ്റുള്ളവർക്ക്
പങ്ക് വെച്ച് ചിലവഴിക്കാനുള്ളതാണ്.
മറ്റുള്ളവരിൽ നിന്ന്
തിരിച്ചൊന്നും
പ്രതീക്ഷിക്കാതെ
നൽകാനുള്ള സമ്പാദ്യം.

മരണത്തിനു മുന്നിലെ അവസാന നിമിഷം.my diary.khaleelshamras

മരണത്തിനു മുന്നിലുള്ള
അവസാനത്തെ
നിമിഷം വ്യാഖ്യാനിക്കാൻ
മരിച്ചവർക്കാവില്ല.
പക്ഷെ ജീവിക്കുന്ന
മനുഷ്യർക്കാവും.
ആ ഒരു
നിമിഷത്തിൽ
തികച്ചും സംതൃപ്തകരമായ
ജീവിതം ജീവിച്ചു
തീർത്തതിന്റെ
സംതൃപ്തി നൽകിയ
പുഞ്ചിരിയോടെ
വിടവാങ്ങുന്നത്
കാണാനും
അതിനനുസരിച്ച് ജീവിക്കാനും
ഇപ്പോൾ ജീവിക്കുന്നവർക്കാവും.

മരണത്തിലേക്കുള്ള കൗണ്ട് ഡൗൺ.my diary.khaleelshamras

എല്ലാ മനുഷ്യരോടും
ദയയുണ്ടാവണം.
കരുണയുണ്ടാവണം
കാരണം എല്ലാ മനുഷ്യരും
നിന്നോടൊപ്പം
സ്വന്തം മരണത്തിലേക്കുള്ള
കൗണ്ട് ഡൗണിലാണ്.

പിറവിയിലേക്ക് തിരികെ പോക്ക്.my diary.khaleelshamras

നിനക്ക് നിന്റെ
പിറവിയിലേക്കും
ബാല്യത്തിലേക്കും
തിരിച്ചു പോവണോ
എങ്കിൽ
നിന്റെ മാതാപിതാക്കളെ
ഓർക്കുക,
അവരോട്
സ്വയം സംസാരത്തിലേർപ്പെടുക.
ആ ബാല്യത്തിലെ
നല്ല മനസ്സ്
പകർത്തുക.
അവരുടെ
സ്നേഹം
മാതൃകയാക്കുക.

വൈകാരിക പൊട്ടിത്തെറിയുടെ വേരുകൾ.my diary.khaleelshamras

വൈകാരികമായി
പൊട്ടിത്തെറിച്ചു കിടക്കുന്ന
ഒരു മാനവികാവസ്ഥയിൽ
അവരുടെ നാവിലൂടെ
വരുന്ന വാക്കുകളേയും
പ്രവർത്തികളേയും
മുഖവിലക്കെടുക്കാതിരിക്കുക..
അവരേട്
തിരിച്ച് അതേ ഭാഷയിൽ
സംസാരിക്കുകയും
ചെയ്യരുത്.
കാരണം നെഗറ്റീവ് വൈകാരിക പ്രളയങ്ങൾ
അരങ്ങ് വാഴുമ്പോൾ
മനുഷ്യന് തന്റെ
മനുഷ്യത്വം നഷ്ടപ്പെടുന്നു.

Saturday, September 23, 2017

ന്യൂറോണുകളുടെ ആരോഗ്യം.my diary.khaleelshamras

കണ്ണടച്ചാലും
നിനക്ക് കാണാം.
കാതുകൾ
കൊട്ടിയടച്ചാലും
നിനക്ക് കേൾക്കാം.
മൂക്കുപൊത്തിയാലും
മണക്കാം.
അനുഭവങ്ങൾ
മുന്നിലില്ലെങ്കിലും
നിനക്കനുഭവിക്കാം.
കാരണം നിന്റെ
പഞ്ചേന്ദ്രിയങ്ങൾ
പ്രേരണകൾ മാത്രമാണ്.
ചിത്രീകരണവും
ശബ്ദസംവിധാനവുമെല്ലാം
അരങ്ങേറുന്നത്
നിന്റെ തലച്ചോറിലാണ്.
അതിലെ ന്യൂറോണുകളിലാണ്.
നീ നഷ്ടപ്പെടാതെ
കാത്തു സൂക്ഷിക്കേണ്ട ലോകമാണ് അത്.
മരണം വരെ
നീണ്ടു നിൽക്കുന്ന
അറിവും
നല്ല മാനസികാവസ്ഥകളുമാണ്
നിന്റെ ന്യൂറോണുകളുടെ
ആരോഗ്യം.

പ്രഗൽഭനാക്കുന്നത്.my diary.khaleelshamras

പാരമ്പര്യമായി
ലഭിച്ചു എന്നതോ
ഒരിക്കൽ കഴിവുതെളിയിച്ചു
എന്നതോ
ഒന്നുമല്ല
മനുഷ്യനെ
ഒരു മേഖലയിൽ
പ്രഗൽഭനാക്കുന്നത്.
മറിച്ച്
നിത്യ പ്രയത്നമാണ്
മനുഷ്യനെ
പ്രഗൽഭനാക്കുന്നത്.

വ്യത്യസ്ത മനുഷ്യർ.my diary.khaleelshamras

ഓരോ മനുഷ്യർക്കും
വ്യത്യസ്‌തമായ ശരീരം
ഉള്ളതുപോലെ
തികച്ചും വ്യത്യസ്ഥമായ
മനസ്സുമാണ്
ഉള്ളതെന്ന സത്യം
മനസ്സിലാക്കുക.
ആ വ്യത്യസ്ഥതയെ
മനസ്സിലാക്കിയില്ലെങ്കിൽ
നിന്റെ ഉള്ളിലെ
ഘടനക്ക് അനുസരിച്ച്
അവരെ വ്യാഖ്യാനിക്കപ്പെടാനും
അവർ കാരണം
നല്ല മാനസികാവസ്ഥ
നഷ്ടപ്പെടാനും
സാധ്യതയുണ്ട്.

മനുഷ്യർ കാര്യങ്ങളെ അനുഭവിക്കുന്നത്.my diary.khaleelshamras

ഓരോ മനുഷ്യനും
കാര്യങ്ങളെ
കണ്ടും കേട്ടും
അനുഭവിക്കുന്ന രീതി
വ്യത്യസ്ഥമാണ്.
ഒരാൾ
സംതൃപ്തി കണ്ടെത്തിയ
ഒരു കാര്യത്തിൽ
തന്നെയായിരിക്കും
മറ്റൊരാൾ
അസംതൃപ്തി കണ്ടെത്തുന്നത്.
ഒരാൾ ശരിയെന്ന്
പറഞ്ഞ കാര്യത്തെ തന്നെയാവും
മറ്റൊരാൾ തെറ്റെന്നു
പറയുന്നത്.
അതുകൊണ്ട്
ഒരാളുടേയും
വീക്ഷണങ്ങളെ
നിന്റെ
മനസ്റ്റിന്റെ സ്വസ്ഥത
നഷ്ടപ്പെടുത്താൻ
കാരണമാക്കാതിരിക്കുക.
കാരണം അവയ്ക്ക്
നീയുമായി
ഒരു ബന്ധവുമില്ല.

നന്നാക്കാൻ നോക്കരുത്.my dIary.khaleelshamras

മറ്റൊരാളെ നന്നാക്കാൻ
നോക്കരുത്.
പക്ഷെ അവരുടെ
ജീവിതത്തെ
സന്തോഷകരമാക്കാൻ
ആവേശവും
പ്രോൽസാഹനവും
നൽകുക.

കൊച്ചു കൊച്ചു മുഹൂർത്തങ്ങളുടെ അലങ്കാരം.മൈ ഡയറി.khaleelshamras

കൊച്ചു കൊച്ചു
മുഹൂർത്തങ്ങളാണ്
നിന്റെ ജീവിതം.
ആ കൊച്ചു കൊച്ചു
മുഹൂർത്തങ്ങളിലേക്ക്
നിന്റെ ഉള്ളിലെ
സ്നേഹം കൊണ്ട്
അലങ്കരിക്കുക.
സാഹചര്യം എത്ര
ദുഷ്കരമാണെങ്കിലും
നിന്റെ സ്നേഹത്താൽ
അവ അലങ്കരിക്കുമ്പോൾ
അത് മനോഹരമാവും.

കയ്യിലുള്ള നിധി.my diary.khaleelshamras

കയ്യിലുള്ള നിധി
എന്തിനു വേണമെങ്കിലും
ഉപയോഗപ്പെടുത്താം.
സ്വന്തം നൻമക്കും
മറ്റുള്ളവരുടെ നൻമക്കും
വേണ്ടിയോ,
വൈകാരികമായി .
പ്രതികരിക്കാനോ
അറിവിനനുസരിച്ച്
പ്രവർത്തിക്കാനോ
ഉപയോഗിക്കാം.
അതാണ് ഓരോ
മനുഷ്യനും ലഭിച്ച
ആദർശത്തിന്റെ നിധിയുടെ
പ്രത്യേകത.

Friday, September 22, 2017

അവസാന കൂടിക്കാഴ്ച്ച.my diary.khaleelshamras

പലപ്പോഴും
പലരോടുമുള്ള
നിന്റെ കൂടിക്കാഴ്ച്ചയും
സംസാരവുമെല്ലാം
അവസാനത്തേതാണ്.
ഭൂരിഭാഗം മനുഷ്യരോടും
ഒരിക്കൽ പോലും
കൂടിക്കാഴ്ച്ച നടത്താനും
സംസാരിക്കാനും
നിനക്ക് കഴിയുന്നുപോലുമില്ല.
ഇനി നിത്യേന
കാണുന്നവർ ആണെങ്കിൽ
ഒരു പ്രത്യേക സാഹചര്യത്തിലെ
അവസാന കൂടിക്കാഴ്ച്ചയായിരിക്കും അത്.
ഒരിക്കലും ഇത്തരം
അവസാന
വാക്കും
കൂടിക്കാഴ്ച്ചയുമൊന്നും
മറ്റൊരാളെ വേദനിപ്പിച്ചതാവരുത്.
അവർക്ക് സംതൃപ്തി
മാത്രം നൽകിയതായിരിക്കണം.

കാതുകൾ തുറന്നുവെക്കുക.my diary.khaleelshamras

നിന്നെ മറ്റുള്ളവർക്ക്
മുന്നിൽ അവതരിപ്പിക്കുമ്പോഴല്ല
മറിച്ച്
നല്ല ശ്രോദ്ധാവായി
അവരെ ശ്രവിക്കുമ്പോഴാണ്
നിനക്ക് അവരിൽ നിന്നും
സംതൃപ്തി ലഭിക്കുക.
അതുകൊണ്ട്
നിന്റെ നാവുകളടക്കി
കാതുകൾ അവർക്കു മുന്നിൽ
തുറന്നുകൊടുക്കുക.

നിന്നിലേക്ക് ശ്രദ്ധിക്കുക.my diary.khaleelshamras

നീ നിന്നിലേക്ക്
ശ്രദ്ധിക്കുക.
നിനക്ക് ജീവനോടെ,
സത്യത്തോടെ
അനുഭവിച്ചറിയാവുന്ന
ഏക സത്യം
നീയാണ്.
മറ്റുള്ളവരിലേക്ക്
അമിത ശ്രദ്ധ ചെലുത്തി
നിന്റെ ഊർജ്ജം
പാഴാക്കാതിരിക്കുക.
കാരണം
അവരാരും
നിനക്ക് ജീവനോടെ
സത്യത്തോടെ
അനുഭവിച്ചറിയാവുന്ന സത്യമല്ല.

ചർച്ചകൾ.മൈ ഡയറി.khaleelshamras

ഭൂരിഭാഗം ചർച്ചകളും
നല്ലൊരു തീരുമാനത്തിലേക്ക്
നയിക്കുന്നവയല്ല.
വിധിയുടെ ഗതി
മാറ്റുകയുമില്ല.
പലപ്പോഴും
അത്തരം ചർച്ചകൾ
വിലപ്പെട്ട നിന്റെ സമയം
നഷ്ടപ്പെടുത്താനും
നല്ല മനസ്സിനെ
അസ്വസ്ഥമാക്കാനും
മാത്രമേ ഉപകരിക്കുകയുള്ളു.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...