വായുവിലെ ജീവികൾ.my diary.khaleelshamras

നാം കടലിലെ
മൽസ്യങ്ങളെ നോക്കി പറഞ്ഞു.
വെള്ളത്തിൽ ജീവിക്കുന്ന
അതിൽ നീന്തി കളിക്കുന്ന ജീവികൾ എന്ന്.
വെള്ളത്തിലെ മൽസ്യങ്ങൾ
കരയിലെ ജീവജാലങ്ങളെ നോക്കി പറഞ്ഞു
വായുവിൽ ജീവിച്ച്
വായുവിലൂടെ നടക്കുന്ന
ജീവികൾ എന്ന്.
പക്ഷെ കരയിലെ അധിപരായ മനുഷ്യൻ
പലപ്പോഴായി മറന്നു
ഞങ്ങൾ വായുവിലെ
ജീവികൾ ആണെന്ന സത്യം.
ആ മറവിയാണ്
വായുവിനെ അസന്തുലിത മാക്കുന്നതിലേക്ക്
മനുഷ്യനെ നയിച്ചത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്