സമൂഹത്തോട് ജയിച്ച്.my diary.khaleelshamras

ഒരു സമൂഹവും
ഒരു മനുഷ്യനും
പരസ്പരം മൽസരിച്ചാൽ
ആ മനുഷ്യനേ ജയിക്കൂ.
കാരണം സമുഹമെന്നാൽ
ഓരോരോ മനുഷ്യരുടെ
കൂട്ടായ്മയാണ്.
ഒറ്റ സമൂഹമെന്ന് പറയുമ്പോഴും
പരസ്പരം പൊരുതുന്നവർ.
പക്ഷെ ഒറ്റ മനുഷ്യൻ
നിന്നോട് മൽസരിക്കാൻ വന്നാൽ
നിനക്ക് നിന്നെ നഷ്ടപ്പെടാനുള്ള
സാധ്യത കൂടുതലാണ്.
നാടിനെ നയിക്കുന്ന
നായകൻമാരുടെ വീടുകളിലേക്ക്
ഒന്നു നോക്കിയാൽ
കാണാം
ഇതിന് ഉദാഹരണം.
നാടിൽ വിജയക്കൊടി പാറിച്ചവർ
സ്വന്തം ജീവിത പങ്കാളിക്കു മുമ്പിൽ
പതറി നിൽക്കുന്ന
വിചിത്ര കാഴ്ച്ച
അവിടെ കാണാം.

Popular Posts