പ്രതിസന്ധിയോടുള്ള പ്രതികരണം.my diary.khaleelshamras

നിന്റെ സാഹചര്യങ്ങളും
മനുഷ്യരും
നിന്റെ മനസ്സിൽ വന്ന്
നിന്റെ നല്ല മാനസികാവസ്ഥ
തകർക്കുന്ന തരത്തിൽ
സംസാരിക്കുമ്പോൾ
നിന്നിൽ ചലിക്കുന്ന
ആ ബിംബങ്ങളോട്
പറയുക.
ഇത് ഞാൻ ജീവിക്കുന്ന
നിമിഷമാണ്
ഇവിടെ നിങ്ങൾക്കനുവദിച്ചു
തരാൻ എനിക്ക് സമയമില്ല.
പക്ഷെ പുറത്തെ
ഇതേ ബിംബങളുടെ
യഥാർത്ഥ അവസ്ഥയോട്
പുഞ്ചിരിച്ചു കൊണ്ടായിരിക്കണം
നിന്റെ ഉള്ളിലെ
അതിന്റെ ചലിക്കുന്ന
രൂപങ്ങളോട് ഇങ്ങിനെ
പ്രതികരിക്കാൻ.

Popular Posts