സ്നേഹമെന്ന മരുന്ന്.my diary.khaleelshamras

ഒരിത്തിരി സ്നേഹത്തിനായി
അവർ നിന്നെ ക്ഷണിക്കുന്നു.
പലപ്പോഴും
ഒരു വിമർശനമായി,
അല്ലെങ്കിൽ ഒരു പൊങ്ങച്ചമായി
അവർ നിന്നെ വിളിക്കുന്നു.
അതിനൊക്കെ പ്രേരിപ്പിച്ച,
രോഗബാധയേറ്റ അവരുടെ
മനസ്സുകൾക്ക് വേണ്ടത്
നിന്റെ മറിച്ചുള്ള വിമർശനമോ
അതിലും വലിയ പൊങ്ങച്ചമോ
അല്ലായിരുന്നു.
മറിച്ച് അവരുടെ രോഗാവസ്ഥക്ക്
ശമനം നൽകിയ
സ്നേഹമെന്ന മരുന്നായിരുന്നു.

Popular Posts